സ്വന്തം ലേഖകൻ: നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് അമ്മ പ്രേമകുമാരി. ഇതുവരെ കൂടെനിന്ന എല്ലാവരോടും നന്ദിയുണ്ട്. മകളുടെ ജീവൻ രക്ഷിക്കാൻ എല്ലാവരും സഹായിക്കണമെന്നും ഇനി കുറച്ചു ദിവസം മാത്രേ അതിന് സാവകാശം ഉള്ളൂ, ഈ രാജ്യത്തിന് മകളെ വിട്ടുകൊടുക്കരുതെന്നും അമ്മ പ്രേമകുമാരി പറഞ്ഞു.
കൊല്ലപ്പെട്ട യമൻ പൗരൻ തലാൽ അബ്ദുൽ മഹ്‌ദിയുടെ കുടുംബത്തിന് നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കേണ്ടതുണ്ടെന്ന് യമനിലുള്ള ആക്ടിവിസ്റ്റ് സാമുവല്‍ ജെറോം ട്വന്റിഫോറിനോട് പറഞ്ഞു. വധശിക്ഷ റദ്ദാക്കാനുള്ള ഏക മാർഗം തലാലിന്റെ കുടുംബം മാപ്പ് നൽകലാണെന്നും സാമുവൽ ജെറോം കൂട്ടിച്ചേർത്തു.
നിലവിൽ യമൻ പ്രസിഡന്റ്റ് ഒപ്പുവെച്ച പേപ്പർ പ്രോസിക്യൂട്ടറുടെ പക്കലാണ് ഉള്ളത്. രണ്ടോ മൂന്നോ ആഴ്ചകൾ മാത്രമാണ് നിമിഷയെ രക്ഷിക്കാനായി മുന്നിൽ ഉള്ളതെന്നും സാമുവൽ ജെറോം പറഞ്ഞു. നിമിഷപ്രിയയുടെ മോചനശ്രമം ഇനിയും തുടരാനാകുന്നതാണെന്നും ദയാധനം സ്വീകരിക്കുന്നതിൽ അന്തിമതീരുമാനം ഉണ്ടാകേണ്ടതു തലാലിന്റെ കുടുംബത്തിൽനിന്നാണെന്നും സാമുവൽ ജെറോം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല