യുകെ മലയാളികള്‍ക്ക് വിഷുക്കണിയായി തോംസണ്‍ തങ്കച്ചന്റെ നേതൃത്വത്തില്‍ അണിയിച്ചൊരുക്കിയ ഷോര്‍ട്ട് ഫിലിം നിമിഷം റിലീസ് ചെയ്തു . വിശ്വാസത്തിനും സ്നേഹത്തിനും ഒരുപോലെ പ്രാധാന്യം നല്‍കി സമയത്തെ വിദഗ്തമായി വിനിയോഗിച്ച ഈ ‘നിമിഷം’ പറയുന്നത് ഒരു നിമിഷത്തെ തെറ്റിദ്ധാരണ മൂലം നായിക ആന്‍മേരിക്കു സംഭവിച്ച തിരുത്താനാവാത്ത തെറ്റും അനുബന്ധ പ്രശ്നങ്ങളുമാണ്. ആ ഒരു നിമിഷം കൊണ്ട് അവളുടെ ജീവിതത്തിലും നിര്‍ണായകമായ പലതും സംഭവിച്ചു. തനിക്ക് സംഭവിച്ച ഏറ്റവും വലിയ തെറ്റെന്ന് അവള്‍ കരുതിയത് അന്ന് സംഭവിച്ചു.
കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിംഗ്, ക്യാമറ, ഡിസൈന്‍, ആര്‍ട്ട് ഡയറക്‌ഷന്‍, ഡയറക്ഷന്‍, നിര്‍മ്മാണം എന്നിവയെല്ലാം ഒരാള്‍ തന്നെയാണ് – തോംസണ്‍ തങ്കച്ചന്‍. കഴിഞ്ഞ കുറേ വര്‍ഷമായി കേരളത്തിലും ഇംഗ്ലണ്ടിലും ഫോട്ടോഗ്രഫി വീഡിയോഗ്രഫി മേഖലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന പ്രശസ്തനായ വ്യക്തിയാണ് തോംസണ്‍.
കഥാപാത്രങ്ങള്‍ ഏറെയുണ്ടെങ്കിലും ഈ ഷോര്‍ട്ട് ഫിലിമില്‍ നമ്മുടെ മുന്നില്‍ തെളിയുക ഒരേയൊരു മുഖമായിരിക്കും എന്നതാണ് നിമിഷത്തിന്റെ മറ്റൊരു പ്രത്യേകത. ആന്‍മേരി എന്ന കഥാപാത്രത്തെ മാത്രം സ്ക്രീനില്‍ നമുക്ക് കാണാം. മലയാളസിനിമയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു നടി ഒറ്റയ്ക്ക് അഭിനയിക്കുന്ന ചിത്രം റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നത്. സാങ്കേതിക വിഭാഗത്തിലും വളരെ കുറച്ച് ആളുകള്‍ മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂ. യുകെയിലെ ഒരു കൂട്ടം പ്രവാസി മലയാളികള്‍ ആണ് ‘നിമിഷം’ എന്ന ഹ്രസ്വചിത്രത്തിന് പിന്നില്‍.
സുപ്രഭയാണ് ചിത്രത്തില്‍ ആന്‍മേരിക്ക് ജീവന്‍ നല്കുന്നത്. ദി അവന്യു ഫിലിംസ് പ്രൊഡക്ഷന്‍ തോംസണ്‍ അവെന്യുവുമായി ചേര്‍ന്നാണ് ‘നിമിഷം’ നിര്‍മ്മിക്കുന്നത്. സ്റ്റില്‍സ്, ഗ്രാഫിക്സ്, സംഗീതസംവിധാന, എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ എന്നീ മേഖലകളില്‍ കെവിന്‍ തോംസണ്‍ പ്രവര്‍ത്തിക്കുന്നു. മേക്കപ്പ്, കോസ്‌റ്റ്യൂം ആര്‍ട്ടിസ്റ്റ് എന്നിവ കൈകാര്യം ചെയ്യുന്നത് സിനി തങ്കച്ചന്‍ ആണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല