സ്വന്തം ലേഖകന്‍: നിപാ പേടിയൊഴിഞ്ഞു; എല്ലാ പരിശോധനാ ഫലങ്ങളും നെഗറ്റീവ്; ഇന്ന് സര്‍വകക്ഷിയോഗം. വൈറസിന്റെ പ്രതിരോധത്തിന്റെ അടുത്ത ഘട്ടത്തെക്കുറിച്ച് ആലോചിക്കാന്‍ ആരോഗ്യമന്ത്രി കെകെ ശൈലജയുടെ നേതൃത്വത്തിലാണ് ഇന്ന് സര്‍കക്ഷി യോഗം ചേരും. രാവിലെ 11 മണിക്കാണ് യോഗം ചേരുന്നത്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കും.
ഇന്നലെ ലഭിച്ച 12 സാംപിളുകളുടെ ഫലങ്ങളും നെഗറ്റീവാണ്. ഇതുവരെ 325 ഫലങ്ങള്‍ ലഭിച്ചതില്‍ 307 പേരുടെ സാംപിളുകളും നെഗറ്റീവാണ്. വൈറസ് ബാധയെ തുടര്‍ന്ന് പൊതുപരിപാടികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിനും ഏര്‍പ്പെടുത്തിയ വിലക്ക് ജൂണ്‍ 12 ന് അവസാനിക്കും എന്നും ആരോഗ്യമന്ത്രി അറിയിച്ചു.
നിപാ ബാധിതരുടെ എല്ലാ ചികിത്സാ ചെലവും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കിയിരുന്നു. ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ള 250 കുടുംബങ്ങള്‍ക്ക് റേഷന്‍ കിറ്റുകള്‍ നല്‍കും. ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും ഇത് ചെയ്യുക എന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല