സ്വന്തം ലേഖകന്‍: നിപാ വൈറസ് ബാധ, ഒരു മരണം കൂടി, കോഴിക്കോട് അതീവ ജാഗ്രതാ നിര്‍ദേശം; ഇന്ത്യയില്‍ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതി നിരോധിച്ച് കുവൈത്ത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന തലശേരി സ്വദേശി റോജ (39) ആണ് മരിച്ചത്.
അതേസമയം നിപാ വൈറസ് ബാധ സ്ഥിരീകരിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന രണ്ട് പേരുടെ നിലയില്‍ പുരോഗതിയുണ്ടെന്ന് ആരോഗ്യ വകുപ്പ്. ഇവര്‍ക്ക് റിബ വൈറിന്‍ എന്ന മരുന്ന് കൊടുത്തിരുന്നു. പരിശോധന ഫലം നെഗറ്റിവ് ആണെങ്കിലും കേന്ദ്ര മെഡിക്കല്‍ സംഘത്തിന്റെയടക്കം വിദഗ്ദ ഉപദേശം കിട്ടിയ ശേഷം മാത്രമേ ഇവരെ ആശുപത്രിയില്‍ നിന്ന് വിട്ടയക്കുകയുള്ളു.
നിപാ വൈറസ് ബാധ വ്യാപിക്കുമെന്ന സൂചനയെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് കോഴിക്കോട് അതീവ ജാഗ്രത നിര്‍ദേശം നല്‍കി. പൊതു സ്ഥലങ്ങളില്‍ ആളുകള്‍ കൂടുന്ന സാഹചര്യം പരമാവധി ഒഴിവാക്കണമെന്നാണ് പ്രധാന നിര്‍ദേശം. കഴിഞ്ഞ ദിവസം നിപാ വൈറസ് മറണം സംഭവിച്ച കാരശ്ശേരി പഞ്ചായത്തിലാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. ഇവിടുത്ത കള്ളുഷാപ്പ് അടപ്പിച്ചു. തെങ്ങില്‍ വവ്വാലുകള്‍ ഉണ്ടാവാനുള്ള സാധ്യത മുന്നില്‍ കണ്ടാണിത്.
രോഗം ബാധിച്ചവരുമായി ബന്ധമുള്ളവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശമുണ്ട്. ഇതിന്റെ ഭാഗമായി ആശുപത്രികളിലെ ക്യു സന്പ്രദായം എടുത്തുകളഞ്ഞ് പലയിടങ്ങളിലും ടോക്കന്‍ സന്പ്രദായം ഏര്‍പ്പെടുത്തി. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ലഘുലേഘകള്‍ വിതരണം ചെയ്യുന്നുണ്ട്. സിനിമ ഹാളുകള്‍ പൂട്ടുന്ന കാര്യം മുനിസിപ്പാലിറ്റികളുടെ പരിഗണനയിലുണ്ട്.
അതിനിടെ കേരളത്തില്‍ നിപാ വൈറസ് ബാധ റിപ്പോ!ര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതി കുവൈത്ത് നിരോധിച്ചു. ഫ്രഷ്/ ഫ്രോസന്‍ ഉല്‍പന്നങ്ങള്‍ക്കെല്ലാം നിരോധനം ബാധകമാണ്. നിപാ വിവരങ്ങളെ തുടര്‍ന്നു കഴിഞ്ഞയാഴ്ച തന്നെ ഭക്ഷ്യവസ്തുക്കളുടെ പരിശോധന കുവൈത്ത് കര്‍ക്കശമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല