സ്വന്തം ലേഖകന്‍: സാമ്പത്തിക തട്ടിപ്പ് കേസില്‍ നീരവ് മോദിക്ക് ജാമ്യമില്ല; അപേക്ഷ തള്ളി യുകെ കോടതി. സാമ്പത്തിക തട്ടിപ്പ് കേസില്‍ വിവാദ വജ്രവ്യവസായി നീരവ് മോദിക്ക് യു.കെ. കോടതി വീണ്ടും ജാമ്യം നിഷേധിച്ചു. ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ കോടതിയാണ് നീരവ് മോദിക്ക് ജാമ്യം നിഷേധിച്ചത്.
ഇത് മൂന്നാം തവണയാണ് നീരവ് മോദിയുടെ ജാമ്യാപേക്ഷ കോടതി തള്ളുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 13,000 കോടി രൂപയുടെ വായ്പാത്തട്ടിപ്പ് നടത്തിയ നീരവ് മോദിയെ മാര്‍ച്ച് 19നാണ് സ്കോട്ലന്ഡ് യാര്‍ഡ് അറസ്റ്റ് ചെയ്തത്.
തുടര്‍ന്ന് രണ്ടുതവണ ജാമ്യം തേടി നീരവ് മോദി കോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല. കേസിന്റെ വാദം ഇനി മെയ് 30ന് നടക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല