സ്വന്തം ലേഖകന്‍: സൗദിയില്‍ മൊബൈല്‍ വില്‍പ്പന, സര്‍വീസിംഗ് രംഗത്ത് സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം പ്രാബല്യത്തില്‍, പ്രവാസികള്‍ കടകള്‍ അടച്ചുതുടങ്ങി. മൊബൈല്‍ കടകളില്‍ വെള്ളിയാഴ്ച മുതല്‍ സമ്പൂര്‍ണ സ്വദേശിവത്കരണം പ്രാബല്യത്തില്‍ വന്നതിനെ തുടര്‍ന്നാണ് നടപടി. ഇതേതുടര്‍ന്ന് ചില മൊബൈല്‍ ഷോപ്പുകള്‍ ഇതിനോടകം ഇലക്‌ട്രോണിക്‌സ്, ഫാന്‍സി, സ്‌റ്റേഷനറി തുടങ്ങിയവയിലേയ്ക്ക് ലൈസന്‍സ് മാറ്റിയിട്ടുണ്ട്.
എന്നാല്‍, ഇത്തരത്തില്‍ ലൈസന്‍സ് മാറ്റിയ കടകളില്‍ ഫോണ്‍ വില്‍ക്കാനോ സര്‍വീസിങ് നടത്താനോ നിയമപ്രകാരം കഴിയുകയില്ല. അതുകൊണ്ടു തന്നെ മൊബൈല്‍ ഫോണുകളുടെയും അനുബന്ധ സംവിധാനങ്ങളുടെയും നിലവിലുള്ള സ്‌റ്റോക്ക് വിറ്റഴിക്കാനാകാത്തത് നഷ്ടമുണ്ടാക്കിയതായി പ്രവാസികള്‍ പറയുന്നു.
പിടിക്കപ്പെട്ടാല്‍ നാടുകടത്തലും പിഴയടയ്ക്കലും ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നതിനാല്‍ പ്രവാസികളില്‍ പലരും ഈ ആഴ്ച തന്നെ നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ്. ആയിരക്കണക്കിന് മലയാളികളാണ് സൗദിയില്‍ മൊബൈല്‍ ഫോണ്‍ അനുബന്ധ മേഖലകളില്‍ ജോലി ചെയ്തിരുന്നത്.
ഞായറാഴ്ച മുതല്‍ സൗദിയില്‍ മൊബൈല്‍ ഫോണ്‍ കടകളില്‍ ശക്തമായ പരിശോധന ആരംഭിക്കുമെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മൊബൈല്‍ഫോണ്‍ കടകളില്‍ ജോലി ചെയ്യുന്നതിനായി അരലക്ഷത്തോളം സൗദി യുവാക്കള്‍ക്കാണ് അധികൃതര്‍ ഇതിനോടകം പരിശീലനം നല്‍കിയിരിക്കുന്നത്. 2000 ത്തോളം മൊബൈല്‍ കടകള്‍ ഇതിനകം പൂട്ടിയതായാണ് കണക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല