തെന്നിന്ത്യന്‍ സിനിമകളില്‍ ഇപ്പോള്‍ തിളങ്ങിനില്‍ക്കുന്ന നടി നിത്യാമേനോന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ വക ഒരു തടയിടല്‍. ഷൂട്ടിംഗ് സൈറ്റില്‍വച്ച് മോശമായി പെരുമാറുമാറിയെന്ന് ആരോപിച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നിത്യയ്‌ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുകയാണ്.
എന്നാല്‍ വിലക്കല്‍ തീരുമാനത്തിനെതിരെ നിത്യ ശക്‌തമായി പ്രതികരിക്കുന്നു. തനിക്ക് വിലക്ക് ഏര്‍പ്പെടുത്താനുള്ള പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനം ചിലരുടെ ഈഗോയുടെ ഭാഗമായാണെന്ന് നിത്യാ മേനോന്‍ വ്യക്‌തമാക്കുന്നു. താന്‍ ആരോടും മോശമായി പെരുമാറിയിട്ടില്ലെന്നും ഭീഷണിപ്പെടുത്തിയതുകൊണ്ട് തന്റെ കരിയര്‍ അവസാനിപ്പിക്കാന്‍ പോകുന്നില്ലെന്നും നിത്യാ മേനോന്‍ പ്രതികരിച്ചു.
വിലക്കിനെതിരെ താരങ്ങളുടെ സംഘടനയായ `അമ്മ’യ്‌ക്ക് പരാതി നല്‍കുമെന്നും നിത്യാ മേനോന്‍ വ്യക്തമാക്കിയിട്ടുണ്ട്. ടി.കെ.രാജീവ്‌കുമാര്‍ ഒരുക്കുന്ന `തത്സമയം ഒരു പെണ്‍കുട്ടി’യുടെ ഷൂട്ടിംഗ്‌വേളയില്‍ അസോസിയേഷന്‍ ഭാരവാഹികളായ സീനിയര്‍ നിര്‍മാതാക്കളോടു മോശമായി പെരുമാറിയെന്നതാണു നിത്യയ്‌ക്കെതിരെയുള്ള ആരോപണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല