സ്വന്തം ലേഖകന്‍: കന്യാകുമാരിയില്‍ ഓക്‌സിജനു പകരം ചിരി വാതകം നല്‍കിയതിനാല്‍ യുവതി മരിച്ച സംഭവത്തില്‍ 28 ലക്ഷം രൂപ നഷ്ടപരിഹാരം. കന്യാകുമാരിയിലെ ആശാരിപള്ളത്തെ നാഗര്‍കോവില്‍ മെഡിക്കല്‍ കോളജില്‍ 2012 ലായിരുന്നു സംഭവം. ഓക്‌സിജന് പകരം ചിരിപ്പിക്കുന്ന വാതകം എന്നറിയപ്പെടുന്ന നൈട്രസ് ഓക്‌സൈഡ് നല്‍കിയതിനെ തുടര്‍ന്ന് രുക്മിണി (34) എന്ന സ്ത്രീയാണ് മരിച്ചത്.
സംഭവത്തില്‍ രുക്മിണിയുടെ ഭര്‍ത്താവ് എസ്. ഗണേശന്‍ നല്‍കിയ പരാതിയിലാണ് കോടതി ഉത്തരവ്. എട്ട് ആഴ്ചയ്ക്കകം സംസ്ഥാന ആരോഗ്യ സെക്രട്ടറി നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതി ഉത്തരവ്. നഷ്ടപരിഹാര തുകയ്ക്ക് 8 ശതമാനം വാര്‍ഷിക നിരക്കില്‍ പലിശ നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
വന്ധ്യംകരണ ശസ്ത്രക്രിയക്കായി രുക്മിണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് രക്തസ്രാവം ഉണ്ടാകുകയും തുടര്‍ന്ന് ഓക്‌സിജന്‍ നല്‍കാന്‍ തീരുമാനിക്കുകയുമായിരുന്നു. എന്നാല്‍ ഓക്‌സിജന് പകരം നൈട്രസ് ഓക്‌സൈഡാണ് ആശുപത്രി അധികൃതര്‍ മാറി നല്‍കിയത്. ഇതേതുടര്‍ന്ന് രുക്മിണിയുടെ നില വഷളാവുകയും മരണം സംഭവിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല