1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 5, 2011

ചിലര്‍ക്ക്‌ വീണ്ടുവിചാരം ഉണ്ടാകുന്നത്‌ വളരെ വൈകിയായിരിക്കും. അങ്ങനെയൊരു വീണ്ടുവിചാരത്തെക്കുറിച്ചാണ്‌ ഇനി പറയുന്നത്‌. അടുത്തിടെ തരക്കേടില്ലാത്ത അഭിനയത്തിലൂടെ മലയാള സിനിമയില്‍ സ്വന്തമായ ഒരിടം കണ്ടെത്താന്‍ ശ്രമിക്കുന്ന താരമാണ്‌ നിത്യമേനോന്‍. ലേശം അഹങ്കാരം കൈയിലുണ്ടെന്ന്‌ ഗോസിപ്പുകാര്‍ പറഞ്ഞുനടക്കുന്നുണ്ടെങ്കിലും തരക്കേടില്ലാതെ അഭിനയിക്കാന്‍ നിത്യയ്‌ക്ക്‌ കഴിയുന്നുണ്ട്‌.

മലയാളികളുടെ പ്രിയതാരം മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ഏഞ്ചല്‍ ജോണ്‍ എന്ന ചിത്രത്തില്‍ നിത്യയും ഉണ്ടായിരുന്നു. ശാന്തനുവിന്റെ ജോഡിയായാണ്‌ നിത്യ ഈ ചിത്രത്തില്‍ അഭിനയിച്ചത്‌. എന്നാല്‍ മലയാള സിനിമാ ചരിത്രത്തിലെ തന്നെ വലിയൊരു പരാജയമായിരുന്നു ഏഞ്ചല്‍ ജോണ്‍. ഏഞ്ചല്‍ ജോണ്‍ പുറത്തിറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴാണ്‌ നിത്യയ്‌ക്ക്‌ ഒരു വീണ്ടുവിചാരമുണ്ടായത്‌. ഈ ചിത്രത്തില്‍ അഭിനയിക്കേണ്ടിയിരുന്നില്ലത്രേ.

എന്നാല്‍ ഇതിന്‌ ന്യായീകരണവും നിത്യ തന്നെ കണ്ടെത്തുന്നുണ്ട്‌. പലപ്പോഴും നിര്‍മ്മാതാക്കളും സംവിധായകരും കരാര്‍ ഉറപ്പിക്കുമ്പോള്‍ പറയുന്ന കഥ ആയിരിക്കില്ല സിനിമ പുറത്തിറങ്ങുമ്പോള്‍ ഉണ്ടാകുക. ചിത്രീകരണത്തിനിടയില്‍ കഥയില്‍ മാറ്റം വരുത്തുന്നത്‌ സ്ഥിരം സംഭവമാണെന്നും നിത്യ പറയുന്നു. എന്നാല്‍ സൂപ്പര്‍താരങ്ങളുടെ സമ്മര്‍ദ്ദത്തിന്‌ വഴങ്ങിയാണോ കഥയില്‍ മാറ്റങ്ങള്‍ വരുത്തുന്നത്‌ എന്ന ചോദ്യത്തിന്‌ മറുപടി പറയാന്‍ അവര്‍ തയ്യാറായില്ല. ഏഞ്ചല്‍ ജോണ്‍ എന്ന ചിത്രത്തിനുവേണ്ടി ആദ്യം പറഞ്ഞ കഥ മറ്റൊന്നായിരുന്നുവെന്നും നിത്യ പറയുന്നു. നിത്യ മേനോന്‍ കേന്ദ്രകഥാപാത്രമായി അഭിനയിച്ച തല്‍സമയം ഒരു പെണ്‍കുട്ടി എന്ന ചിത്രം പ്രദര്‍ശനത്തിന്‌ തയ്യാറായിട്ടുണ്ട്‌. ടി കെ രാജീവ്‌ കുമാറാണ്‌ ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.