സ്വന്തം ലേഖകന്‍: അജുവിന്റെ കുഞ്ഞിനെ വാരിപ്പുണര്‍ന്ന് നിവിന്‍ പോളിയും കുടുംബവും, മലയാള സിനിമയില്‍ നഷ്ടമായ ആ പഴയ സൗഹൃദക്കാലം മടങ്ങിവരുന്നുവോ? ദാദ എന്നു വിളിക്കുന്ന ദാവീദാണ് നിവിന്‍ പോളി, റിന്ന പോളി ദമ്പതികളുടെ ഏക മകന്‍ എന്നത് ആരാധകക്കെല്ലാം അറിയുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ നിവിനും ഭാര്യയും രണ്ടാമതൊരു കുരുന്നിനെ വാരിപുണര്‍ന്നു നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ എല്ലാവരും ഒന്നു ഞെട്ടി.
നിവിന്‍ ദമ്പതികള്‍ക്ക് രണ്ടാമത്തെ കുഞ്ഞു ജനിച്ചു എന്ന പേരില്‍ ചിത്രം വൈറലാകുകയും ചെയ്തു. നിവിന്‍ പോളിയുടെ പൂര്‍ണ കുടുംബം എന്ന പേരിലാണ് ചിത്രം ഫേസ്ബുക്കില്‍ പ്രചരിച്ചത്. എന്നാല്‍ ചിത്രം നിവിന്റെ ഉറ്റ സുഹൃത്തും നടനുമായ അജു വര്‍ഗീസിന്റെ മകള്‍ ജുവാനയുടേതാണ് എന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. ഇരു കുടുംബങ്ങളും പങ്കെടുത്ത ഒരു ചടങ്ങില്‍ വച്ചെടുത്ത ചിത്രമാണത്രെ പ്രചരിച്ചത്.
റിന്നയും നിവിനും പ്രണയിച്ച് വിവാഹിതരായവരാണ്. ഫിസാറ്റില്‍ എന്‍ജിനിയറിങിന് ഒരുമിച്ച് പഠിക്കുമ്പോള്‍ തുടങ്ങിയ പ്രണയം വിവാഹത്തിലെത്തുകയായിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെ നിവിന്‍ സിനിമയില്‍ സജീവമായതിനു ശേഷമായിരുന്നു വിവാഹം.
എന്തായാലും നിവിനും കുടുംബവും അജുവിന്റെ കുഞ്ഞിനെ വാരിപുണര്‍ന്നു നില്‍ക്കുന്ന ചിത്രം മലയാള സിനിമക്ക് നഷ്ടമായ സൗഹൃദക്കാലം മടങ്ങിവരുന്ന സൂചനയാണ്. ഒരു കാലത്ത് മികച്ച ചിത്രങ്ങള്‍ക്കെല്ലാം പുറകില്‍ ആത്മാര്‍ഥ സൗഹൃദങ്ങളായിരുന്നു. എന്നാല്‍ പിന്നീട് ഇത് പരസ്പര സപ്ര്‍ദ്ധയിലേക്ക് വഴിമാറി.
ആരാധകര്‍ കൂലിത്തല്ലുകാരെപ്പോലെ പെരുമാറുകയും താരങ്ങള്‍ പരസ്പരം തങ്ങളുടെ സിനിമകള്‍ തിയറ്ററില്‍ കൂവിത്തോല്‍പ്പിക്കുന്ന ഘട്ടം വരെയെത്തി. എന്നാല്‍ മലയാള സിനിമ നിലവാരത്തിന്റെ കാര്യത്തില്‍ ഏറെ പ്രതിസന്ധികളെ നേരിട്ട ആ കാലം പിന്നിട്ട് മുന്നോട്ട് കുതിക്കുകയാണ്. സമീപ കാലത്തുണ്ടായ മികച്ച വിജയ ചിത്രങ്ങളെല്ലാം നല്ല സൗഹൃദക്കൂട്ടായ്മകളില്‍ നിന്നുണ്ടായതാണ്.
നിവിനും അജുവും വിനീത് ശ്രീനിവാസനുമടങ്ങുന്ന സുഹൃത്തുക്കള്‍ വീണ്ടും ഒത്തുചേരുകയാണ്. ജേക്കബിന്റെ സ്വര്‍ഗരാജ്യമെന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിനീത് ശ്രീനിവാസനാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല