സ്വന്തം ലേഖകന്‍: നിവിന്‍ പോളിയോടൊപ്പം വനിതാ എഎസ്പിയുടെ ഫോട്ടോ, ആഭ്യന്തര വകുപ്പ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സിനിമാ താരം നിവിന്‍ പോളിയോടൊപ്പം നിന്ന് എ.എസ്.പി മെറിന്‍ ജോസഫ് ഐ.പി.എസ് ഫോട്ടോയെടുത്ത സംഭവം വിവാദമായതിനെ തുടര്‍ന്നാണ് ആഭ്യന്തരവകുപ്പ് സെക്രട്ടറി ഡി.ജി.പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
സംഭവം വിവാദമായപ്പോള്‍ മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി മെറിന്‍ രംഗത്തെത്തിയിരുന്നു. കൊച്ചിയില്‍ നടന്ന ഒരു ചടങ്ങിനിടെയാണ് നിവിന്‍ പോളിയോടൊപ്പം നിന്ന് ചിത്രമെടുത്തത്. ഹൈബി ഈഡന്‍ എം.എല്‍.എയെ കൊണ്ട് ചിത്രമെടുപ്പിച്ചത് പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതിനെതിരെയാണ് എ.എസ്.പി. മെറിന്‍ ഫേസ്ബുക്കില്‍ വിശദീകരണവുമായെത്തിയത്.
മാധ്യമ ധര്‍മത്തെപ്പറ്റി അറിയാത്തവരാണ് പ്രോട്ടോക്കോള്‍ പഠിപ്പിക്കാന്‍ വരുന്നതെന്നും ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെടുന്നത് മാധ്യമ പ്രവര്‍ത്തനത്തിന്റെ അധഃപതനമാണെന്നും മെറിന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഇത്തരം കാര്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടതില്ലെന്നതാണ് തന്റെ നിലപാട്. എന്നാല്‍ സംഭവിച്ചതെന്തെന്ന് വിശദമാക്കാന്‍ ആഗ്രഹിക്കുന്നു. ചടങ്ങില്‍ താന്‍ ഔദ്യോഗിക ഉത്തരവാദിത്വത്തോടെയല്ല പങ്കെടുത്തത്. അതിഥിയായി മാത്രം പോയതാണ്.
ആഭ്യന്തരമന്ത്രി അടക്കമുള്ളവര്‍ വേദി വിട്ടുപോയ ശേഷമാണ് ഫോട്ടോയെടുത്തതും. വെറുതെയിരിക്കുമ്പോള്‍ ഫേസ്ബുക്കില്‍ ഫോട്ടോ അപ് ലോഡ് ചെയ്യാന്‍ പാടില്ലെന്നുണ്ടോയെന്നും മെറിന്‍ ചോദിക്കുന്നു. ഹൈബി ഈഡന്‍ എം.എല്‍.എയുടെ അനുമതി വാങ്ങിയ ശേഷമാണ് ചിത്രം എടുപ്പിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല