സ്വന്തം ലേഖകന്‍: ദിനേശനും ശോഭയുമായി നിവിന്‍ പോളിയും നയന്‍താരയും എത്തുന്നു, സംവിധായകനായി അരങ്ങേറ്റം കുറിക്കാന്‍ ധ്യാന്‍ ശ്രീനിവാസന്‍. ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ലൗവ് ആക്ഷന്‍ ഡ്രാമ’ എന്ന ചിത്രത്തിലാണ് നിവിന്‍ പോളിയും നയന്‍താരയും പ്രധാന വേഷങ്ങളില്‍ എത്തുന്നത്. നടന്‍ അജു വര്‍ഗീസാണ് ചിത്രം നിര്‍മിക്കുന്നത്.
ദിനേശന്‍ എന്നാണ് നിവിന്റെ കഥാപാത്രത്തിന്റെ പേര്. ശോഭയെന്ന കഥാപാത്രമായാണ് നയന്‍താര എത്തുന്നത്. 1989 ല്‍ പുറത്തിറങ്ങിയ ശ്രീനിവാസന്‍ ചിത്രമായ വടക്കുനോക്കിയന്ത്രത്തിലെ പ്രശസ്ത് കഥാപാത്രങ്ങളാണ് ദിനേശനും ശോഭയും. എന്നാല്‍ വടക്കുനോക്കിയന്ത്രവുമായി ചിത്രത്തിന് ബന്ധമില്ല എന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന.
‘അഭിനയം അല്ല സംവിധാനമായിരുന്നു എന്റെ ആഗ്രഹം. വടക്കുനോക്കി യന്ത്രം സിനിമ കണ്ടതു മുതല്‍ ഇഷ്ടം തോന്നിയ കഥാപാത്രങ്ങളാണ് ദിനേശനും ശോഭയും. എന്നെങ്കിലും ഒരു സിനിമ ചെയ്യുമ്പോള്‍ ഈ പേരുകള്‍ കഥാപാത്രങ്ങള്‍ക്ക് നല്‍കണമെന്ന് ഉറപ്പിച്ചിരുന്നു. പഴയ ദിനേശന്റെ കുറേ സ്വഭാവം ഈ കഥാപാത്രത്തിനുമുണ്ട്. എന്നാല്‍ കഥയുമായി ഒരു ബന്ധവുമില്ല.’ ചിത്രത്തില്‍ ശ്രീനിവാസന്‍ ഉണ്ടാകുമോയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും ധ്യാന്‍ വെളിപ്പെടുത്തി.
ചെന്നൈ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കുന്നത്. വിനീത് ശ്രീനിവാസന്‍, നിവിന്‍ പോളി കൂട്ടുക്കെട്ടിലെത്തിയ തട്ടത്തിന്‍ മറയത്തിന്റെ അഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ചടങ്ങിലാണ് ചിത്രത്തെക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ശ്രീനിവാസനും ചടങ്ങില്‍ സന്നിഹിതനായിരുന്നു. ധ്യാന്‍ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല