നോട്ടിംഹാം ക്നാനായ കാത്തലിക് അസോസിയേഷന്‍റെ ഈസ്റ്റര്‍ ആഘോഷങ്ങളും യുകെകെസിഎയുടെ പുതിയ ഭാരവാഹികളുടെ സ്വീകരണവും അവിസ്മരണീയമായ നിമിഷങ്ങള്‍ക്ക് നിറം പകര്‍ന്നു. നോട്ടിംഹാമിലുള്ള എല്ലാ ക്നാനായക്കാരുടെ തനിമയും ഒരുമയും വിളിച്ചോതുന്ന ഒന്നായിമാറി.
യൂണിറ്റ് പ്രസിഡന്‍റ് ശ്രീ. ജോയി കുന്നാംപടിവിലിന്‍റെ ചേര്‍ന്ന യോഗത്തില്‍ യുകെകെസിഎ പ്രസിഡന്‍റ് ശ്രീ ലേവി പടപുരയ്ക്കല്‍ ആഘോഷപരിപാടികള്‍ ഉദ്ഘാടനംചെയ്തു. ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് യുകെകെസിഎ ജനറല്‍ സെക്രട്ടറിയും നോട്ടിംഹാം യൂണിറ്റ് അംഗവുമായ ശ്രീ മാത്തൂകുട്ടി ആനകുത്തിക്കല്‍, യുകെകെസിഎ ട്രഷറര്‍ ശ്രീ സാജന്‍ പടിക്കമ്യാലില്‍, ജോ- ട്രഷറര്‍, ശ്രീ തങ്കച്ചന്‍ കനകാലയം, വൈസ്- പ്രസിഡന്‍റ് ശ്രീ ജിജോ മാധവപ്പള്ളില്‍ എന്നിവര്‍ സംസാരിച്ചു.
ക്നാനായക്കാരുടെ തനിമയും പാരമ്പര്യവും ഒരു ശക്തിക്കുമുമ്പിലും അടിയറവ് വെയ്ക്കാന്‍ അനുവദിക്കുകയില്ലെന്ന് ഒരേസ്വരത്തില്‍ യോഗം പ്രഖ്യാപിച്ചു. ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് യോഗം പിന്തുണ പ്രഖ്യാപിച്ചു. സമ്മേളനശേഷം നടന്ന വിവിധ കലാപരിപാടികളില്‍ മുതിര്‍ന്നവരും കുട്ടികളും ആവേശപൂര്‍വ്വം പങ്കെടുത്തു.
അലന്‍ ജോയിയുടെയും, ഷാരോണ്‍ ഷാജിയുടെയും അവതരണശൈലി ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. ലിസി സ്റ്റീഫന്‍ സ്വാഗതവും ബിന്‍സി ബേബി നന്ദിയും പറഞ്ഞു. പരിപാടികള്‍ക്ക് ജോയി കുന്നാംപടവില്‍, ലിസ്സി സ്റ്റീഫന്‍, ബിന്‍സി ബേബി, ഷാജി ജേക്കബ്, ജിന്‍സ് മാത്യൂ, ലിജോ തോമസ്, കെസിവൈഎല്‍ അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല