ജോജോ സെബാസ്റ്റ്യന്‍
ന്യൂകാസില്‍ കേരള കത്തോലിക് കൂട്ടായ്മയുടെ (www .newcastlecatholics .com) ക്രിസ്മസ് ,പുതുവത്സര ആഘോഷങ്ങള്‍ വര്‍ണ്ണാഭമായി .വൈകുന്നേരം അഞ്ചു മണിയോടെ സെക്രടറി ട്രീസ മാത്യുവിന്‍റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനയോടെയും, സ്വാഗത പ്രസംഗത്തോടെയും നാലു മണിക്കൂറോളം നീണ്ടു നിന്ന വര്‍ണ്ണാഭമായ കലാ പാരിപാടികള്‍ക്ക് ആരംഭം കുറിച്ചു.
തികച്ചും വ്യത്യസ്ഥ രീതിയില്‍ അവതരിപ്പിച്ച നേറ്റിവിറ്റി പ്ലേ എവര്‍ക്കും വേറിട്ട ഒരു അനുഭവമായി മാറി , സംഗീതം, ക്ലാസിക്കല്‍ ഡാന്‍സ്, മ്യൂസിക്കല്‍ സ്‌ക്രിപ്റ്റ് തുടങ്ങിയവ ശ്രദ്ധപിടിച്ചു പറ്റി. സാന്താക്ലോസിനൊപ്പം കുട്ടികളും മുതിര്‍ന്നവരും നൃത്തചുവടുകള്‍ വച്ചപ്പോള്‍ സദസ്സ് ആനന്ദനൃത്തമാടി. പ്രസിഡണ്ട് ലൂക്ക് കൊയിപ്രയുടെ അധ്യക്ഷ പ്രസംഗം കൂട്ടായ്മ്മയുടെയും, കെട്ടുറപ്പിന്‍റെയും ആവശ്യകതയും അതു കാത്തു സൂഷിക്കേണ്ട കടമ്മയും ഓരോ അംഗങ്ങളെയും ഓര്‍മ്മ പെടുത്തുവാന്‍ ഉതകുന്നതായിരുന്നു.സീറോ മലബാര്‍ സഭ മേജ ര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത് ,സീറോ മലബാറില്‍ പെട്ട അംഗങ്ങള്‍ എന്ന നിലയില്‍ ഓരോരുത്തര്‍ക്കും അഭിമാനിക്കാവുന്ന വാര്‍ത്തയാണെന്നും ,പിതാവിന് എല്ലാ നന്മകളും ദൈവനുഗ്രഹങ്ങളും നേരുന്നതായും പ്രസിഡണ്ട് തന്‍റെ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു .
അസോസിയേഷന്‍റെ പൊതു ഫണ്ടിലേക്കുള്ള റാഫിള്‍ ടിക്കറ്റ് വന്‍വിജയമായത് സഹകരണത്തിന്‍റെ ഉത്തമ ദൃഷ്ടാന്തമായി . പങ്കാളിത്തം കൊണ്ടും സംഘാടക മികവുകൊണ്ടും ശ്രദ്ധേയമായ കലാവിരുന്ന് വിഭവസമൃദ്ധമായ സദ്യയോടെ സമാപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല