1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 3, 2012

ജോജോ സെബാസ്റ്റ്യന്‍

ന്യൂകാസ്റ്റില്‍ കേരള കത്തോലിക് അസോസിയേഷന്‍റെ ഈ വര്‍ഷത്തെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ 2012 ജനുവരി എട്ടിന് നടത്തപ്പെടുന്നു.ന്യൂകാസ്റ്റിലിലെ നോര്‍ത്ത് ഫെനം ഇംഗ്ലീഷ് മാര്‍ടിയെര്‍സ് ചര്‍ച്ച്‌ ഹാളില്‍ ജനുവരി എട്ടാം തീയതി അഞ്ചു മണി മുതല്‍ ഒന്‍പതു മണി വരെയാണു ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത് .

ആത്മീയ സാംസ്‌കാരിക കലാ സന്ധ്യയിലേക്ക്‌ ന്യൂകാസ്റ്റില്‍ കേരള കത്തോലിക് അസോസിയേഷനിലെ എല്ലാ കുടുംബാംഗങ്ങളെയും പുല്‍കൂട്ടിലെ ഉണ്ണിയുടെ സ്നേഹവും സന്തോഷവും ചൈതന്യവും പങ്കുവെക്കാന്‍ സ്നേഹത്തോടെ സ്വാഗതം ചെയ്തു കൊള്ളുന്നതായി കമ്മിറ്റി അംഗങ്ങള്‍ പത്ര കുറുപ്പില്‍ അറിയിച്ചു .

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.