1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 1, 2023

സ്വന്തം ലേഖകൻ: അടഞ്ഞുകിടക്കുന്ന വീടിന് അധിക നികുതി ഏര്‍പ്പെടുത്തില്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ അടഞ്ഞുകിടക്കുന്ന വീടുകള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തുമെന്ന് കഴിഞ്ഞ ബജറ്റ് പ്രസംഗത്തിലാണ് ധനമന്ത്രി പറഞ്ഞത്.

അതേസമയം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടിന്റെ ലഭ്യതക്കുറവുള്ളതിനാല്‍ തദ്ദേശ സ്ഥാപനങ്ങളെ ശാക്തീകരിക്കാനുള്ള നിര്‍ദേശം മാത്രമായിരുന്നു ബജറ്റില്‍ മുന്നോട്ടുവച്ചതെന്ന് മന്ത്രി ഇന്ന് സഭയില്‍ വിശദീകരിച്ചു. പുതിയ നികുതി നടപ്പാക്കാന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.

അടഞ്ഞുകിടക്കുന്ന വീടുകള്‍ക്ക് അധിക നികുതി ഈടാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ നേരത്തെ വ്യാപകമായ പ്രതിഷേധവും ഉയര്‍ന്നിരുന്നു. സംസ്ഥാന ബജറ്റിൽ അടഞ്ഞുകിടക്കുന്ന വീടിന് എത്ര ശതമാനം നികുതി എന്ന കാര്യമൊന്നും വ്യവസ്ഥ ചെയ്തിരുന്നില്ല. മറിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി നികുതി ഏർപ്പെടുത്തുന്നതിനെ കുറിച്ച് തദ്ദേശ വകുപ്പ് ആലോചിക്കണം എന്നായിരുന്നു അന്ന് നിർദേശിച്ചിരുന്നത്.

എന്നാൽ നികുതി നിർദേശം നടപ്പാക്കേണ്ടതില്ലെന്ന് ആ ഘട്ടത്തിൽ തന്നെ തീരുമാനിച്ചിരുന്നതായാണ് ഇന്ന് തിരുവഞ്ചൂർ രാധകൃഷ്ണന്റെ സബ്മിഷന് മറുപടിയായി ധനമന്ത്രി പറഞ്ഞത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.