മരിച്ചു എന്ന് കരുതി മോര്‍ച്ചറിയില്‍ വയ്ക്കും. പിറ്റേന്ന് മൃതദേഹം എടുക്കാന്‍ ചെല്ലുമ്പോഴാണ് അറിയുക. മൃതദേഹത്തിന് ജീവനുണ്ട്. ഇങ്ങനെയുള്ള അബദ്ധം ഇപ്പോള്‍ സര്‍വസാധാരണമാണ്. ഇതൊഴിവാക്കാനുള്ള ഒരു പുതിയ വഴിയുമായി എത്തിയിരിക്കുകയാണ് തുര്‍ക്കിയിലെ പ്രാദേശിക സമിതി.
മോര്‍ച്ചറിയില്‍ എത്തിക്കുന്ന ശരീരത്തില്‍ ജീവന്റെ തുടിപ്പ് അല്പമെങ്കിലും ഉണ്ടെങ്കില്‍ മോര്‍ച്ചറിയിലെ ഫ്രീസറില്‍ ഘടിപ്പിച്ചിട്ടുള്ള അലാറം മുഴങ്ങും. സംഗതി കുഴപ്പമാണെന്ന് മനസിലാക്കി ജീവനക്കാര്‍ക്ക് ഉടന്‍തന്നെ ആ ശരീരത്തെ പുറത്തെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കാം. നേരിയ ശ്വാസമാണെങ്കിലും ഈ ഫ്രീസര്‍ തിരിച്ചറിയുമെന്നാണ് ഇതിന്റെ നിര്‍മ്മാതാക്കള്‍ പറയുന്നത്.
ബോധക്കേടുണ്ടായ ഒരാള്‍ മരിച്ചെന്ന് കരുതി ഡോക്ടര്‍ ചിലപ്പോള്‍ അയാളെ മോര്‍ച്ചറിയില്‍ തള്ളും. കുറച്ചുകഴിയുമ്പോള്‍ ബോധം തിരിച്ചുകിട്ടുന്ന അയാള്‍ക്ക് ഒരു പ്രശ്നവുമില്ലാതെ ഫ്രീസറിന്റെ വാതില്‍ തുറന്ന് പുറത്തുവരും. ഇതിനുള്ള സൌകര്യവും ഈ പുതിയ മോര്‍ച്ചറിയില്‍ ഒരുക്കിയിട്ടുണ്ട്. സെന്‍സറുകളുടെയും മറ്റും സഹായത്തോടെയാണ് ഈ മോര്‍ച്ചറി പ്രവര്‍ത്തിക്കുന്നത്.
അബദ്ധംമൂലം ഒരാളുടെ ജീവന്‍ നഷ്ടപ്പെടുന്നത് പരമാവധി കുറയ്ക്കാനാവും എന്നതാണ് പുതിയ മോര്‍ച്ചറിയുടെ നേട്ടമെന്ന് പ്രവിശ്യാഭരണകൂടം പറയുന്നു. ഒരേസമയം മുപ്പത്താറ് മൃതദേഹങ്ങള്‍ വരെ ഈ മോര്‍ച്ചറിയില്‍ സൂക്ഷിക്കാനാവും. വൈകാതെ രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലേക്കും ഇത്തരത്തിലുള്ള മോര്‍ച്ചറികള്‍ സ്ഥാപിക്കും എന്നാണറിയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല