സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റില്‍നിന്ന് പിന്നോട്ടില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്, രണ്ടാം ജനഹിത പരിശോധനയില്ല. രണ്ടാം ഹിതപരിശോധനക്കുള്ള സാധ്യത തള്ളിക്കളഞ്ഞ തെരേസ 2017 ലല്ലാതെ 50 ആം അനുഛേദം പ്രയോഗിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയില്ലെന്നും വ്യക്തമാക്കി.
ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരുന്നതിനെ അനുകൂലിച്ചിരുന്ന തെരേസ പ്രധാനമന്ത്രിയായാല്‍ ബ്രെക്‌സിറ്റ് നടപ്പാക്കുമോ എന്ന് ആശങ്കയുയര്‍ന്നിരുന്നു.
ഇതേ തുടര്‍ന്നാണ് ബ്രെക്‌സിറ്റ് നടപ്പാക്കാനു തീരുമാനത്തില്‍ മാറ്റമില്ലെന്നും രണ്ടാമതൊരു ഹിതപരിശോധന ഇല്ലെന്നും പ്രധാനമന്ത്രി സംശയലേശമന്യേ വ്യക്തമാക്കിയത്.
ചെക്കേഴ്‌സിലെ കാബിനറ്റ് യോഗത്തിന് തൊട്ടുമുമ്പാണ് മേ നിലപാടു വ്യക്തമാക്കിയത്. യൂറോപ്യന്‍ യൂണിയനില്‍ നിലനില്‍ക്കാനുള്ള യാതൊരു ഗൂഢപദ്ധതിയുമില്ലെന്നും ബ്രെക്‌സിറ്റ് വിജയകരമായി നടപ്പാക്കുകയാണു ലക്ഷ്യമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല