സ്വന്തം ലേഖകന്‍: പാസ്‌പോര്‍ട്ട് ലഭിക്കാന്‍ ഇനി ജനന സര്‍ട്ടിഫിക്കറ്റ് വേണ്ട, പകരം ആധാറോ പാന്‍ കാര്‍ഡോ മതിയെന്ന് കേന്ദ്രം. ജനന സര്‍ട്ടിഫിക്കറ്റിന് പകരം ആധാര്‍ കാര്‍ഡോ പാന്‍ കാര്‍ഡോ ഉപയോഗിച്ചാല്‍ മതിയെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു. പൗരന്മാര്‍ക്ക് പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനുള്ള നടപടികള്‍ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് പുത്തന്‍ തീരുമാനം.
വര്‍ഷങ്ങളായി പാസ്‌പോര്‍ട്ട് നിയമപ്രകാരം തിരിച്ചറിയല്‍ രേഖകള്‍ക്കൊപ്പം ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നു. 1989 മുതലുള്ളവര്‍ക്കാണ് ഈ നിയമം നിര്‍ബന്ധമാക്കിയിരുന്നത്. ഇതിന് പകരം സ്‌കൂളില്‍ നിന്നുള്ള ടി.സിയോ അംഗീകൃത വിദ്യാഭ്യാസ ബോര്‍ഡില്‍ നിന്നുള്ള വയസ് തെളിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റോ പാന്‍ കാര്‍ഡോ, ആധാര്‍ കാര്‍ഡോ തിരിച്ചറിയില്‍ കാര്‍ഡോ ഹാജരാക്കിയാല്‍ മതിയെന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്.
60 വയസിന് മുകളിലും 8 വയസിന് താഴെയുമുള്ളവര്‍ക്ക് പാസ്‌പോര്‍ട്ട് അപേക്ഷാ ഫീസില്‍ പത്ത് ശതമാനം ഇളവ് വരുത്തിയിട്ടുണ്ട്. ഡൈവോഴ്‌സ് ആയവരും മാതാവോ പിതാവോ മാത്രം കുട്ടിയുടെ രക്ഷാകര്‍തൃ സ്ഥാനത്തുള്ളവര്‍ ഒരാളുടെ പേര് മാത്രം രേഖപ്പെടുത്തിയാല്‍ മതി. അതിനുപുറമെ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളില്‍ ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തണമെന്ന നിബന്ധനയും ഒഴിവാക്കി.
പുതിയ പാസ്‌പോര്‍ട്ടുകളില്‍ വ്യക്തിപരമായ വിവരങ്ങള്‍ ഇംഗ്‌ളീഷിലും ഹിന്ദിയിലും രേഖപ്പെടുത്തിയിരിക്കും. ഈ നിയമങ്ങള്‍ 2016 ഡിസംബര്‍ മുതല്‍ ഈ നിയമങ്ങള്‍ പ്രാബല്യത്തിലുണ്ടെന്നും മന്ത്രാലയം അറിയിച്ചു. അപേക്ഷിക്കുന്നവര്‍ നിയമപരമായി വേര്‍പിരിഞ്ഞവരാണെങ്കില്‍ അത് തെളിയിക്കുന്നതിന് ഡൈവോഴ്‌സ് രേഖകളോ ദത്തെടുക്കല്‍ രേഖകളോ ഹാജരാക്കേണ്ടതില്ലെന്നും ചോദ്യത്തിന് മറുപടിയായി വി.കെ. സിങ് പാര്‍ലമെന്റില്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല