സ്വന്തം ലേഖകന്‍: ദോക്ലായില്‍ നിലവിലുണ്ടായിരുന്ന അവസ്ഥയ്ക്ക് ചൈന മാറ്റം വരുത്താന്‍ ശ്രമിച്ചപ്പോഴാണ് സംഘര്‍ഷം ഉടലെടുത്തതെന്ന് ഇന്ത്യ; ചൈനയുടെ സ്ഥലത്ത് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നതിന് തടസമില്ലെന്നും വിശദീകരണം. കഴിഞ്ഞ വര്‍ഷം ദോക്ലായിലെ അതിര്‍ത്തി തര്ക്കത്തിന്മേലുണ്ടായ ഒത്തുതീര്‍പ്പു നിലപാടില്‍ മാറ്റമൊന്നുമില്ലെന്ന് ചൈനയിലെ ഇന്ത്യന്‍ അംബാസഡര്‍ ഗൗതം ബംബാവലെയാണ് വിശദീകരിച്ചത്.
ദോക്ലായില്‍ ഇരുവിഭാഗം സൈനികരും നേര്‍ക്കുനേര്‍! വന്നതിനു പിന്നില്‍ ചൈനയാണെന്നും ഗൗതം ആരോപിച്ചു. അതിര്‍ത്തിയില്‍ നിലവിലുണ്ടായിരുന്ന ‘അവസ്ഥ’യ്ക്കു ചൈന മാറ്റം വരുത്താന്‍ ശ്രമിച്ചപ്പോഴാണ് സംഘര്‍ഷം ഉടലെടുത്തതെന്നും ഗൗതം പറഞ്ഞു. മേഖലയില്‍ ചൈന വീണ്ടും നിര്‍മാണ പ്രവൃത്തികള്‍ക്കു തുടക്കമിട്ടെന്ന റിപ്പോര്‍ട്ടിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
‘കൂടുതല്‍ സൈനികരെ കൊണ്ടുവരാനായി ചൈന ഒരുപക്ഷേ കൂടുതല്‍ ബാരക്കുകള്‍ നിര്മിക്കുന്നുണ്ടാകാം. പക്ഷേ അതു തര്‍ക്കമേഖലയില്‍ നിന്ന് ഏറെ ദൂരെയാണ്. അത്തരം നിര്‍മാണങ്ങള്‍ എപ്പോള്‍ വേണമെങ്കിലും നടത്താന്‍ ചൈനയ്ക്ക് അധികാരമുണ്ട്, അത് ചൈനയുടെ അധികാര പരിധിയിലുള്ള സ്ഥലത്താണ്. അതിനു സമാനമായി ഇന്ത്യയും അവകാശപ്പെട്ട സ്ഥലത്ത് സൈനിക വിന്യാസം നടത്തുന്നുണ്ട്, സൗകര്യങ്ങളൊരുക്കുന്നുണ്ട്,’ സൗത്ത് ചൈന മോണിങ് പോസ്റ്റിനു നല്കിയ അഭിമുഖത്തില്‍ ഗൗതം പറഞ്ഞു.
അഥവാ ചൈന റോഡ് നിര്‍മിക്കാന്‍ പോകുകയാണെങ്കില്‍ അക്കാര്യം ഇന്ത്യയെ അറിയിക്കണം. ആ നീക്കത്തെ അംഗീകരിക്കാനാകില്ലെങ്കില്‍ ഇന്ത്യ തക്ക മറുപടിയും നല്‍കുമെന്നും ഗൗതം പറഞ്ഞു. ഇന്ത്യ, ചൈന സൈന്യം നേര്‍ക്കുനേര്‍ വന്ന 73 ദിവസത്തെ സംഘര്‍ഷാവസ്ഥയ്ക്കു ശേഷം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 28നാണ് ദോക്ലാമിലെ റോഡ് നിര്‍മാണ പ്രവൃത്തികള്‍ ഉള്‍പ്പെടെ ചൈന നിര്‍ത്തിവച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല