സ്വന്തം ലേഖകന്‍: അഭയാര്‍ഥികള്‍ക്കു വരാം, ജര്‍മനിയുടെ അഭയാര്‍ഥി നയത്തില്‍ മാറ്റം വരുത്തില്ലെന്നു ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍. അടുത്ത കാലത്തു ജര്‍മനിയില്‍ നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ജര്‍മനി അഭയാര്‍ഥികള്‍ക്കായി വാതില്‍ തുറന്നിട്ട നയം പുന:പരിശോധിക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു.
ഒരാഴ്ചയ്ക്കുള്ളില്‍ ജര്‍മനിയിലുണ്ടായ നാലു ഭീകരാക്രമണങ്ങള്‍ രാജ്യത്തെ ഞെട്ടിച്ചുവെന്നതു ശരിയാണ്. എന്നാല്‍ ക്രമസമാധാനം തകര്‍ന്നിട്ടില്ല. ജനങ്ങളെ സഹായിക്കാനുള്ള നമ്മുടെ സന്നദ്ധതയെയും സമുദായ സൗഹാര്‍ദ്ദത്തെയും തകര്‍ക്കുകയാണ് അക്രമികളുടെ ലക്ഷ്യം. അവരുടെ പദ്ധതി നടപ്പാക്കാന്‍ സമ്മതിക്കില്ലെന്നു മെര്‍ക്കല്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
ഭീകരാക്രമണം നടന്ന മ്യൂനിക്കില്‍ ഞായറാഴ്ച നടക്കുന്ന അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ഒരു ചോദ്യത്തിനുത്തരമായി അവര്‍ വ്യക്തമാക്കി. ആക്രമണം ഉണ്ടായ ഉടന്‍ ആഭ്യന്തരമന്ത്രി സ്ഥലം സന്ദര്‍ശിച്ചിരുന്നുവെന്നും മെര്‍ക്കല്‍ ചൂണ്ടിക്കാട്ടി. ജര്‍മനിയില്‍ തുടര്‍ച്ചയായുണ്ടാകുന്ന സ്‌ഫോടനങ്ങളുമായി അഭയാര്‍ഥികളെ ബന്ധപ്പെടുത്തുന്ന വാര്‍ത്തകള്‍ ജനരോഷം അവര്‍ക്കെതിരെ തിരിക്കുന്നതായി സൂചനയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല