സ്വന്തം ലേഖകന്‍: നോ ഡീല്‍ ബ്രെക്‌സിറ്റ് സംഭവിച്ചാല്‍ ബ്രിട്ടനെ കാത്തിരിക്കുന്നത് കടുത്ത ഭക്ഷണ, മരുന്നു ക്ഷാമമെന്ന് മുന്നറിയിപ്പ്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോകുന്ന ബ്രിട്ടന്‍ കുറച്ചു കാലത്തേക്കെങ്കിലും ഭക്ഷണവസ്തുക്കള്‍ക്കും അവശ്യ മരുന്നുകള്‍ക്കും ക്ഷാമം നേരിടേണ്ടിവരുമെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നു.
മിതമായത്, ഇടത്തരം, കടുത്തത് എന്നിങ്ങനെ മൂന്നു രീതിയില്‍ ബ്രെക്‌സിറ്റ് ബ്രിട്ടനെ ബാധിക്കാമെന്നാണ് ഉദ്യോഗസ്ഥരുടെ അഭിപ്രായം. ബ്രെക്‌സിറ്റ് യാഥാര്‍ഥ്യമായി രണ്ടു ദിവസത്തിനകം തന്നെ കോണ്‍വാളിലേയും സ്‌കോട്‌ലന്‍ഡിലേയും സൂപ്പര്‍ മാര്‍ക്കറ്റുകള്‍ കാലിയാകുമെന്നും രണ്ടാഴ്കള്‍ക്കുള്ളില്‍ ആശുപത്രികളിലെ മരുന്നുകള്‍ തീരുമെന്നും പേരു വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ദി സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
രാജ്യം കടുത്ത പെട്രോള്‍ ക്ഷാമത്തിലേക്ക് കൂപ്പുകുത്തുമെന്നും ബ്രിട്ടന്റെ വിദൂര പ്രദേശങ്ങളിലേക്ക് മരുന്നു അവശ്യ വസ്തുക്കളും എത്തിക്കാന്‍ ബ്രിട്ടീഷ് വ്യോമസേനയെ ആശ്രയിക്കേണ്ടിവരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. എന്നാല്‍ അത്തരം സാധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നതായും റിപ്പോര്‍ട്ടുകളില്‍ പ്രവചിക്കുന്നതുപോലെ ലോകാവസാനം പോലൊരു സാഹചര്യം ഉണ്ടാകില്ലെന്നും ഡേവിഡ് ഡേവിസിന്റെ ബ്രെക്‌സിറ്റ് വകുപ്പ് പ്രതികരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല