1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 5, 2019

സ്വന്തം ലേഖകന്‍: ആണവായുധം ആദ്യം ഉപയോഗിക്കില്ലെന്ന നയമൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന് പാക് സൈന്യം. മാധ്യമങ്ങളോട് സംസാരിക്കവെ പാക് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂറാണ് ഇക്കാര്യം പറഞ്ഞതെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ആണവായുധം ആദ്യം ഉപയോഗിക്കില്ലെന്ന നയത്തില്‍ ഇന്ത്യ ഉറച്ചുനില്‍ക്കുന്നുവെന്നും എന്നാല്‍ ഭാവിയില്‍ നയം മാറുമോ എന്നകാര്യം അന്നത്തെ സാഹചര്യം പരിഗണിച്ച് തീരുമാനിക്കുമെന്നും പ്രതിരോധനമന്ത്രി രാജ്‌നാഥ് സിങ് അടുത്തിടെ പറഞ്ഞിരുന്നു.

രാജ്‌നാഥിന്റെ പ്രസ്താവന മാധ്യമങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് പാക് സൈനിക വക്താവ് ഇത്തരത്തില്‍ പ്രതികരിച്ചത്. തങ്ങളുടെ ആയുധങ്ങള്‍ പ്രതിരോധത്തിന് വേണ്ടിയുള്ളതാണെന്ന് ആസിഫ് ഗഫൂര്‍ പറഞ്ഞു. ഇന്ത്യയുമായി ഒരിക്കലും യുദ്ധത്തിനില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞതിന് പിന്നാലെയാണ് സൈനിക വക്താവിന്റെ നിരുത്തരവാദപരമായ പ്രതികരണം.

കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയിലെ 370ാം അനുച്ഛേദത്തിലെ വ്യവസ്ഥകള്‍ ഇന്ത്യ റദ്ദാക്കിയതിന് പിന്നാലെയാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്രബന്ധം വഷളായത്. ഇതിനു പിന്നാലെ പാക് നേതൃത്വം നിരുത്തരവാദപരമായ പ്രസ്താവനകളും ഇന്ത്യാ വിരുദ്ധ പരാമര്‍ശങ്ങളും നടത്തുന്നതില്‍ ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.