സ്വന്തം ലേഖകന്‍: ഈ വര്‍ഷത്തെ ഹജ്ജില്‍ ഇറാനില്‍നിന്നുള്ള തീര്‍ഥാടകര്‍ പങ്കെടുക്കില്ലെന്ന് ഇറാന്‍ സാംസ്‌കാരിക മന്ത്രി അലി ജന്നാറ്റി അറിയിച്ചു. സൗദി അറേബ്യ മന:പ്പൂര്‍വം തടസ്സം സൃഷ്ടിക്കുന്നതുകൊണ്ടാണിതെന്ന് അദ്ദേഹം പറഞ്ഞു.
രണ്ടു രാജ്യങ്ങളും തമ്മില്‍ നയതന്ത്രബന്ധമില്ല. ഇറാന്റെ വിമാനങ്ങളില്‍ ഹജ്ജ് തീര്‍ഥാടകരെ എത്തിക്കാന്‍ സൗദി അനുവദിക്കുന്നില്ലെന്നും തീര്‍ഥാടകര്‍ക്കു മൂന്നാമതൊരു രാജ്യത്തുനിന്നു മാത്രമേ വീസ അനുവദിക്കുകയുള്ളുവെന്നു പറഞ്ഞുവെന്നും ഇറാന്‍ കുറ്റപ്പെടുത്തി.
ടെഹ്‌റാനിലെ സ്വിസ് എംബസിയില്‍നിന്നു വീസ വാങ്ങാന്‍ ഇറാനികള്‍ക്ക് അനുമതി നല്‍കാമെന്ന് അറിയിച്ചെന്നും ഇറാന്‍ അനാവശ്യമായ ഡിമാന്‍ഡുകള്‍ വയ്ക്കുകയാണെന്നും സൗദി അധികൃതര്‍ പറഞ്ഞു. സൗദിയിലെത്തിയ ഇറാന്‍ പ്രതിനിധിസംഘം ചര്‍ച്ച വിജയിക്കാത്തതിനെത്തുടര്‍ന്നു കഴിഞ്ഞദിവസം നാട്ടിലേക്കു മടങ്ങി.
സുരക്ഷയാണ് ഇറാന്‍ ഉന്നയിക്കുന്ന മറ്റൊരു പ്രശ്‌നം. കഴിഞ്ഞവര്‍ഷം ഹജ്ജ് സമയത്തുണ്ടായ തിക്കിലും തിരക്കിലും 464 ഇറാന്‍കാര്‍ ഉള്‍പ്പെടെ 2300 വിദേശികള്‍ മരിക്കുകയുണ്ടായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല