ലണ്ടന്‍ ഒളിംപിക്‌സിന് ഇന്ത്യന്‍ റിലെ ടീം ഇല്ല. ഇന്ത്യ സെലക്ഷന്‍ പ്രതീക്ഷിച്ചിരുന്ന വനിതകളുടെ 4X400 മീറ്റര്‍ റിലേ ടീമിന് യോഗ്യതാമാര്‍ക്ക് മറികടക്കാനാവാതെ വന്നതോടെയാണ് ഇത്.
കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന സിനി ജോസ്, അശ്വനി അക്കുഞ്ചി, മന്‍ദീപ് കൗര്‍ എന്നിവര്‍ ഡോപ്പിങ്ങ് ടെസ്റ്റില്‍ പരാജയപ്പെട്ട് വിലക്കുനേരിടുന്നതിനാല്‍ ഇന്ത്യന്‍ വനിതകള്‍ 4 ഗുണം 400 മീറ്റര്‍ റിലേയില്‍ കാര്യമായി മത്സരങ്ങള്‍ക്കിറങ്ങിയിരുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല