സ്വന്തം ലേഖകന്‍: ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ.സിങ്, തെരച്ചില്‍ അവസാനിപ്പിച്ചു. മൊസൂളിലും ബാദുഷിലും കാണാതായവരെക്കുറിച്ച് അനുകൂല വിവരങ്ങളൊന്നും കിട്ടിയിട്ടില്ല. ഇവരെ കണ്ടെത്തുന്നതിനായുള്ള ഓപ്പറേഷന്‍ ഹണ്ട് അവസാനിച്ചതിനാല്‍ ഡിഎന്‍എ പരിശോധനകള്‍ മാത്രമാണ് ഇവരെ കണ്ടെത്താന്‍ ഇനിയുള്ള മാര്‍ഗമെന്നും വി.കെ.സിങ് പറഞ്ഞു.
ഇന്ത്യക്കാരെ കണ്ടെത്തുന്നതിനായുള്ള എല്ലാ മാര്‍ഗങ്ങളും പരീക്ഷിച്ചെങ്കിലും ഒരു വിവരവും കിട്ടിയില്ല. തെരച്ചില്‍ അവസാനിപ്പിച്ചെങ്കിലും ഇറാഖിലെ ഇന്ത്യന്‍ എംബസി ഇവരെ കണ്ടെത്താനായുള്ള ശ്രമങ്ങള്‍ ഇനിയും തുടരുഎന്നും വികെ സിംഗ് പറഞ്ഞു. കാണാതായ ഇന്ത്യക്കാരുടെ ഡിഎന്‍എ സാമ്പിളുകള്‍ ഇറാഖിലെ റെഡ്‌ക്രോസിന് നല്‍കിയിട്ടുണ്ട്. അവരുടെ കൈവശമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇവ പരിശോധിക്കും.
മാനസികനില തെറ്റിയ ചിലര്‍ ഇറാഖ് ജയിലില്‍ കഴിയുന്നുണ്ട്. സ്വയം തിരിച്ചറിയാന്‍ കഴിയാത്ത ഇവരെ കണ്ടെത്താനും ഡിഎന്‍എ പരിശോധന മാത്രമാണ് ബാക്കിയുള്ളത്. പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ലെന്നും സിങ് കൂട്ടിച്ചേര്‍ത്തു. 2014 ലാണ് 39 ഇന്ത്യക്കാരെ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. ഭീകരരുടെ പിടിയില്‍നിന്ന് രക്ഷപെട്ട ഹര്‍ജിത് മാസിയ എന്നയാള്‍ മറ്റുള്ളവരെ ഭീകരര്‍ കൊലപ്പെടുത്തിയതായി വെളിപ്പെടുത്തിയെങ്കിലും ഇത് സ്ഥിരീകരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല