ലണ്ടന്‍ ഒളിമ്പിക്സില്‍ പങ്കെടുക്കാനെത്തുന്ന അത്ലറ്റുകള്‍ക്കും പരിശീലകര്‍ക്കും മറ്റ് ഒഫീഷ്യലുകള്‍ക്കും നല്കുന്ന വീസകളില്‍ വിവാഹ നിരോധന വ്യവസ്ഥയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് യുകെ ഇമിഗ്രേഷന്‍ അധികൃതര്‍ സ്ഥിരീകരിച്ചു. ഈ വീസയിലെത്തുന്നവര്‍ക്ക് യുകെയില്‍ വച്ച് വിവാഹം കഴിക്കാനോ ഏതെങ്കിലും തരത്തിലുള്ള സിവില്‍ പാര്‍ട്ണര്‍ഷിപ്പുകളില്‍ ഏര്‍പ്പെടാനോ അനുമതിയുണ്ടായിരിക്കുന്നതല്ല.
സ്വവര്‍ഗ ബന്ധം ഔദ്യോഗികമാക്കുന്നതിനും നിരോധനമുണ്ടാകും. ഗെയിംസിന്റെ മറവില്‍ രാജ്യത്തേക്കു കടക്കാന്‍ അനധികൃത കുടിയേറ്റക്കാരും തീവ്രവാദികളും ശ്രമിച്ചേക്കുമെന്ന അനുമാനത്തിന്റെ വെളിച്ചത്തിലാണ് ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ആറു മാസമായിരിക്കും ഒളിമ്പിക് വീസയുടെ കാലാവധി. അതില്‍ കൂടുതല്‍ കാലം യുകെയില്‍ തങ്ങുന്നില്ലെന്ന് ഈ വീസയുള്ളവര്‍ തെളിയിക്കേണ്ടതായും വരും. മറ്റൊരു തരത്തിലുള്ള ജോലിയും സ്വീകരിക്കില്ലെന്ന് എഴുതി നല്‍കണം. മടങ്ങുന്നതു വരെ യുകെയില്‍ താമസിക്കാനും ഭക്ഷണത്തിനും മറ്റാവശ്യങ്ങള്‍ക്കുമുള്ള പണം കൈയിലുണ്ടെന്നും തെളിയിക്കേണ്ടി വരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല