സ്വകാര്യ ബി.എസ്‌സി. നഴ്‌സിങ് വിദ്യാര്‍ഥികളുടെ ഒരുവര്‍ഷത്തെ ഇന്‍േറണ്‍ഷിപ്പ് നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നിര്‍ബന്ധിത ഇന്‍േറണ്‍ഷിപ്പിന്റെ പേരില്‍ നഴ്‌സിങ് വിദ്യാര്‍ഥികളെ ചൂഷണം ചെയ്യുന്നുവെന്ന പരാതിയെത്തുടര്‍ന്നാണ് ഈ തീരുമാനം.
ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സിലിന്റെ മാനദണ്ഡമനുസരിച്ച് നാലുവര്‍ഷത്തെ കോഴ്‌സിന്റെ ഭാഗമായി ആറുമാസമാണ് ഇന്‍േറണ്‍ഷിപ്പ്. ഈ മാതൃക കേരളത്തിലും നടപ്പാക്കും. ഇതിനായി ബി.എസ്‌സി. നഴ്‌സിങ് സിലബസുകള്‍ പരിഷ്‌കരിക്കാന്‍ ബന്ധപ്പെട്ട സര്‍വകലാശാലകള്‍ക്ക് നിര്‍ദേശം നല്‍കി സര്‍ക്കാര്‍ കഴിഞ്ഞദിവസം ഉത്തരവിറക്കി. നിലവില്‍ നാലുവര്‍ഷത്തെ കോഴ്‌സും ഒരുവര്‍ഷത്തെ ഇന്‍േറണ്‍ഷിപ്പും കഴിഞ്ഞാലേ വിദ്യാര്‍ഥികള്‍ക്ക് ജോലി തേടി പുറത്തിറങ്ങാന്‍ കഴിയൂ.
കേരളത്തിനു പുറത്ത് പഠിക്കുന്ന കുട്ടികള്‍ക്ക് നാലുവര്‍ഷത്തെ പഠനം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍തന്നെ ജോലിയില്‍ പ്രവേശിക്കാന്‍ കഴിയും. ഇത് കേരളത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ തൊഴില്‍ അവസരം നഷ്ടപ്പെടുത്തുന്നുവെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. പുതിയ ഉത്തരവ് പ്രകാരം 2006 മുതല്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് നാലുവര്‍ഷത്തെ കോഴ്‌സിന്റെ ഭാഗമായി അവസാനത്തെ ആറുമാസം മാത്രം ഇന്‍േറണ്‍ഷിപ്പ് ചെയ്താല്‍ മതിയാകും. ആറുമാസം ഇന്‍േറണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് അടിയന്തരമായി സര്‍ട്ടിഫിക്കറ്റ് നല്‍കാനും ഉത്തരവില്‍ പറയുന്നു.
എന്നാല്‍, സര്‍ക്കാര്‍ നഴ്‌സിങ് കോളേജിലെ വിദ്യാര്‍ഥികളുടെ ഒരുവര്‍ഷത്തെ നിര്‍ബന്ധിത നഴ്‌സിങ് സര്‍വീസ് നിര്‍ത്തലാക്കിയിട്ടില്ല. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഫീസിളവോടെ പഠിക്കുന്നതിനാലാണ് നിര്‍ബന്ധിത സര്‍വീസില്‍നിന്നും ഇവരെ ഒഴിവാക്കാത്തത്. മിക്ക സ്വകാര്യ ആസ്പത്രികളിലും 1500 രൂപ സ്റ്റൈപ്പന്‍റായി നല്‍കുമ്പോള്‍ 4500 രൂപയാണ് സര്‍ക്കാര്‍ വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം സ്റ്റൈപ്പന്‍റായി നല്‍കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല