സ്വന്തം ലേഖകന്‍: പാസ്‌പോര്‍ട്ട് ലഭിക്കാന്‍ പോലീസ് വെരിഫിക്കേഷന്‍ വേണ്ട, ശരിയായ തിരിച്ചറിയല്‍ രേഖകള്‍ മതി. ആധാര്‍ അടക്കമുള്ള തിരിച്ചറിയല്‍ രേഖകള്‍ ഉള്ളവര്‍ക്കു മുന്‍കൂര്‍ പോലീസ് വെരിഫിക്കേഷന്‍ കൂടാതെ ഇനിമുതല്‍ പാസ്‌പോര്‍ട്ട് ലഭ്യമാകും. നിലവില്‍ എസ്പി, ജില്ലാ കളക്ടര്‍ തലത്തിലുള്ള ഉദ്യോഗസ്ഥര്‍ ശിപാര്‍ശക്കത്തു നല്‍കുന്നവര്‍ക്കു മാത്രമായിരുന്നു ഈ സൗകര്യം ഉണ്ടായിരുന്നത്.
പാസ്‌പോര്‍ട്ടിനുള്ള അപേക്ഷയോടൊപ്പം ആധാര്‍, വോട്ടര്‍ ഐഡി, പാന്‍ തുടങ്ങിയ തിരിച്ചറിയല്‍ രേഖകള്‍ നല്‍കുന്നവര്‍ക്കു മുന്‍കൂര്‍ പോലീസ് അന്വേഷണ റിപ്പോര്‍ട്ടില്ലാതെ തന്നെ പാസ്‌പോര്‍ട്ട് നല്‍കുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പ്രഖ്യാപിച്ചു.
തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഹാജരാക്കുന്നവരുടെ പോലീസ് വെരിഫിക്കേഷന്‍ പാസ്‌പോര്‍ട്ട് നല്‍കിയ ശേഷമായിരിക്കും നടത്തുക. ശരിയായ രേഖകളോടെ തത്കാലില്‍ അപേക്ഷിക്കുന്നവര്‍ക്കു ഒന്നോ രണ്ടോ ദിവസത്തിനകം പാസ്‌പോര്‍ട്ട് ലഭിക്കും. പാസ്‌പോര്‍ട്ട് വേഗത്തില്‍ നല്‍കാനുള്ള നടപടികളുടെ ഭാഗമായാണു പുതിയ തീരുമാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല