ജനീലിയയ്ക്കും തനിക്കുമിടയില്‍ ശീതസമരമാണെന്ന റിപ്പോര്‍ട്ടുകളെ പ്രശസ്ത നടി ഹന്‍സിക മോട്വാണി നിഷേധിച്ചു. തങ്ങള്‍ തമ്മില്‍ ഒരു പ്രശ്നവുമില്ലെന്ന് വ്യക്തമാക്കിയ ഹന്‍സിക ഇരുവരും നല്ല സുഹൃത്തുക്കളാണെന്നും പറഞ്ഞു.
ഇളയദളപതി വിജയ് നായകനാകുന്ന തമിഴ് ചിത്രം ‘വേലായുധ’ത്തിന്റെ ഷൂട്ടിംഗിനിടെ ഇരുവരും തമ്മിലുള്ള ശീതസമരം പുറത്തുവന്നതായി സംവിധായകന്‍ ജയം രാജ ഒരു അഭിമുഖത്തില്‍ പറഞ്ഞതാണ് വിവാദമായത്. ഷൂട്ടിംഗിനിടെ പലപ്പോഴും തനിക്ക് ഇത് അനുഭവിച്ച് അറിയാന്‍ കഴിഞ്ഞവെന്നും ജയം രാജ പറഞ്ഞിരുന്നു.
എന്നാല്‍ ജയം രാജയുടെ പരാമര്‍ശം ശരിയല്ലെന്നും ആശയവിനിമയത്തില്‍ വന്ന കുഴപ്പമാണ് അദ്ദേഹത്തെ കൊണ്ട് അങ്ങനെ പറയിപ്പിച്ചതെന്നും ‘എങ്കേയും കാതല്‍’ എന്ന ചിത്രത്തിലൂടെ പ്രശസ്തി നേടിയ ഹന്‍സിക മോട്വാണി പറഞ്ഞു.
ചിത്രത്തിലെ റോളുകള്‍ സംബന്ധിച്ച് തങ്ങള്‍ തമ്മില്‍ ഷൂട്ടിംഗിനിടെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ലെന്നും ജനീലിയയുമൊത്ത് അഭിനയിക്കാന്‍ സന്തോഷമേ ഉള്ളൂവെന്നും ഹന്‍സിക വ്യക്തമാക്കി. ചിത്രത്തില്‍ ഒരു മാദ്ധ്യമ പ്രവര്‍ത്തകയുടെ വേഷത്തിലാണ് ജനീലിയ എത്തുന്നത്. ഹന്‍സികയാകട്ടെ ഒരു ഗ്രാമീണമ പെണ്‍കുട്ടിയായും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല