1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 27, 2017

സ്വന്തം ലേഖകന്‍: പരിഭ്രാന്തി പരത്തി ലണ്ടന്‍ ഓക്‌സ്ഫഡ് സ്ട്രീറ്റില്‍ വെടിവെപ്പ് നടന്നതായി വാര്‍ത്തകള്‍, സൂക്ഷ്മ പരിശോധനക്കു ശേഷം വെടിവെപ്പ് നടന്നിട്ടില്ലെന്ന് പോലീസ്, ഓക്‌സ്ഫഡ് സ്ട്രീറ്റില്‍ ജനജീവിതം സാധാരണ നിലയിലേക്ക്. വെള്ളിയാഴ്ച പ്രാദേശിക സമയം 4.38 ന് ഓക്‌സ്ഫഡ് സ്ട്രീറ്റിലും ഓക്‌സ്ഫഡ് സര്‍ക്കസ് ഭൂഗര്‍ഭ റെയില്‍വെ സ്റ്റേഷനിലും ണ് വെടിവെപ്പുണ്ടായി വാര്‍ത്തകള്‍ പ്രചരിക്കുകയായിരുന്നു.

തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് നിര്‍ദേശം നല്‍കിയതും ഓക്‌സ്ഫഡ് സര്‍ക്കസ് ഭൂഗര്‍ഭ റെയില്‍വെ സ്റ്റേഷന്‍ അടച്ചിട്ടതും പരിഭ്രാന്ത്രി പരത്തി. ബ്ലാക്ക് ഫ്രൈഡേ ഷോപ്പിങ്ങിനിടെ ഉണ്ടായ സുരക്ഷാ പരിശോധന ജനങ്ങളെ പരിഭ്രാന്തരാക്കിയെങ്കിലും വൈകാതെ തന്നെ പൊലീസ് മേഖല സുരക്ഷിതമാണെന്നു പ്രഖ്യാപിക്കുകയും ചെയ്തു.

വെടിവയ്പു നടന്നിട്ടില്ലെന്നും സംശയാസ്പദമായ സാഹചര്യത്തില്‍ ആരെയും കണ്ടെത്തിയിട്ടില്ലെന്നും തെരച്ചില്‍ അവസാനിപ്പിച്ച പൊലീസ് വ്യക്തമാക്കി. ഓക്‌സ്ഫഡ് സര്‍ക്കസ്, ബോണ്ട് സ്ട്രീറ്റ് റയില്‍വേ സ്റ്റേഷനുകളില്‍ നിര്‍ത്തിവച്ചിരുന്ന ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. ഭൂഗര്‍ഭ സ്റ്റേഷനിലുണ്ടായ തിരക്കില്‍പ്പെട്ട് ഒരു വനിതയ്ക്ക് ചെറിയ പരുക്കുണ്ടെന്ന് ബ്രിട്ടിഷ് ട്രാന്‍സ്‌പോര്‍ട് പൊലീസ് അറിയിച്ചു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.