വിജയചിത്രത്തിന്റെ ഭാഗമായെങ്കിലും അത് ആസ്വദിക്കാന്‍ അവസരം കിട്ടാത്തതിന്റെ സങ്കടത്തിലാണ് ബോളിവുഡ് ഹോട്ടി പ്രിയങ്ക ചോപ്ര. ഡോണ്‍ 2 ദ കിങ് ഇസ് ബാക്കില്‍ ജംഗ്‌ളി ബില്ലിയുടെ വേഷത്തിലെത്തി പ്രേക്ഷകരുടെ മനംകവര്‍ന്ന പ്രിയങ്കയ്ക്ക്, സിനിമകളുടെ വിജയം ആഘോഷിക്കാന്‍ സമയമില്ലാത്തതിന്റെ സങ്കടമാണ്.
അഭിനേതാക്കളായ ഞങ്ങള്‍ക്ക് ലഭിക്കുന്ന അംഗീകാരങ്ങളും നല്ല വാക്കുകളും ആസ്വദിക്കാന്‍ സമയം കിട്ടാറില്ല. അടുത്ത ചിത്രത്തിലേക്കു പോയേ മതിയാവൂ. ഇപ്പോഴിതാ പുതിയ സിനിമ അഗ്‌നിപഥ് റിലീസിനൊരുങ്ങുന്നു. ബര്‍ഫീയുടെ ഷൂട്ടിങ് തുടരുന്നു, കുനാല്‍ കോഹ്‌ളിയുടെ അടുത്ത ചിത്രത്തില്‍ അഭിനയിക്കണം. അത് തുടര്‍ന്നുകൊണ്ടേയിരിക്കും. അത്തരമൊരു അവസാനിക്കാത്ത യാത്രയുടെ ഭാഗമായതിന്റെ സന്തോഷമാണ് ഇപ്പോഴുള്ളതെന്നു പ്രിയങ്ക പറയുന്നു.
ഷാരുഖ് ഖാനൊപ്പം ഡോണ്‍ 2വില്‍ അഭിനയിച്ച പ്രിയങ്ക പറയുന്നത് ഓരോ കഥാപാത്രമാകാനും ആവശ്യമായ തയാറെടുപ്പുകള്‍ നടത്താറുണ്ടെന്നാണ്. കഥാപാത്രങ്ങള്‍ യാഥാര്‍ഥ്യത്തോട് അടുത്തു നില്‍ക്കണമെന്ന് വാശിയുമുണ്ട്. അതുകൊണ്ടു തന്നെയാണു പ്രിപ്പറേഷനു സമയം കണ്ടെത്തുന്നതെന്നും എട്ടു വര്‍ഷത്തെ അഭിനയജീവിതം പൂര്‍ത്തിയാക്കുന്ന പ്രിയങ്ക പറയുന്നു.
കരിയറിന്റ തുടക്കത്തില്‍ വില്ലത്തിയായും അഭിനയിക്കാന്‍ മടികാട്ടാത്ത പ്രിയങ്കയ്ക്ക് 2004ല്‍ ഐത്രാസിലൂടെ നെഗറ്റിവ് റോളിലെ ബെസ്റ്റ് പെര്‍ഫോമന്‍സിനുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു. എങ്കിലും 2008ല്‍ പുറത്തു വന്ന ഫാഷനാണു പ്രിയങ്കയുടെ കരിയറില്‍ വഴിത്തിരിവായത്.വിജയചിത്രത്തിന്റെ ഭാഗമായെങ്കിലും അത് ആസ്വദിക്കാന്‍ അവസരം കിട്ടാത്തതിന്റെ സങ്കടത്തിലാണ് ബോളിവുഡ് ഹോട്ടി പ്രിയങ്ക ചോപ്ര. ഡോണ്‍ 2 ദ കിങ് ഇസ് ബാക്കില്‍ ജംഗ്‌ളി ബില്ലിയുടെ വേഷത്തിലെത്തി പ്രേക്ഷകരുടെ മനംകവര്‍ന്ന പ്രിയങ്കയ്ക്ക്, സിനിമകളുടെ വിജയം ആഘോഷിക്കാന്‍ സമയമില്ലാത്തതിന്റെ സങ്കടമാണ്. അഭിനേതാക്കളായ ഞങ്ങള്‍ക്ക് ലഭിക്കുന്ന അംഗീകാരങ്ങളും നല്ല വാക്കുകളും ആസ്വദിക്കാന്‍ സമയം കിട്ടാറില്ല. അടുത്ത ചിത്രത്തിലേക്കു പോയേ മതിയാവൂ. ഇപ്പോഴിതാ പുതിയ സിനിമ അഗ്‌നിപഥ് റിലീസിനൊരുങ്ങുന്നു. ബര്‍ഫീയുടെ ഷൂട്ടിങ് തുടരുന്നു, കുനാല്‍ കോഹ്‌ളിയുടെ അടുത്ത ചിത്രത്തില്‍ അഭിനയിക്കണം. അത് തുടര്‍ന്നുകൊണ്ടേയിരിക്കും. അത്തരമൊരു അവസാനിക്കാത്ത യാത്രയുടെ ഭാഗമായതിന്റെ സന്തോഷമാണ് ഇപ്പോഴുള്ളതെന്നു പ്രിയങ്ക പറയുന്നു. ഷാരുഖ് ഖാനൊപ്പം ഡോണ്‍ 2വില്‍ അഭിനയിച്ച പ്രിയങ്ക പറയുന്നത് ഓരോ കഥാപാത്രമാകാനും ആവശ്യമായ തയാറെടുപ്പുകള്‍ നടത്താറുണ്ടെന്നാണ്. കഥാപാത്രങ്ങള്‍ യാഥാര്‍ഥ്യത്തോട് അടുത്തു നില്‍ക്കണമെന്ന് വാശിയുമുണ്ട്. അതുകൊണ്ടു തന്നെയാണു പ്രിപ്പറേഷനു സമയം കണ്ടെത്തുന്നതെന്നും എട്ടു വര്‍ഷത്തെ അഭിനയജീവിതം പൂര്‍ത്തിയാക്കുന്ന പ്രിയങ്ക പറയുന്നു. കരിയറിന്റ തുടക്കത്തില്‍ വില്ലത്തിയായും അഭിനയിക്കാന്‍ മടികാട്ടാത്ത പ്രിയങ്കയ്ക്ക് 2004ല്‍ ഐത്രാസിലൂടെ നെഗറ്റിവ് റോളിലെ ബെസ്റ്റ് പെര്‍ഫോമന്‍സിനുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു. എങ്കിലും 2008ല്‍ പുറത്തു വന്ന ഫാഷനാണു പ്രിയങ്കയുടെ കരിയറില്‍ വഴിത്തിരിവായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല