1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 11, 2011

സാമ്പത്തിക ശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നോബല്‍ സമ്മാനം അമേരിക്കയിലെ പ്രമുഖ ധന ശാസ്ത്രജ്ഞരായ തോമസ് ജെ. സാര്‍ജന്റും ക്രിസ്റ്റഫര്‍ സിംസും പങ്കിട്ടു. സാമ്പത്തിക രംഗത്ത് പ്രതീക്ഷകള്‍ക്കുള്ള പ്രാധാന്യത്തെ കുറിച്ചുള്ള പഠനമാണ് ഇവരെ സമ്മാനത്തിന് അര്‍ഹരാക്കിയതെന്ന് പുരസ്കാരം പ്രഖ്യാപിച്ചുകൊണ്ട് റോയല്‍ സ്വീഡിഷ് അക്കാഡമി അറിയിച്ചു.

ഡിസംബര്‍ പത്തിന് സ്റ്റോക്ക് ഹോമില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനം വിതരണം ചെയ്യും. 14.8 ലക്ഷം കോടി ഡോളറാണ് സമ്മാനത്തുക. ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയിലെ തോമസ് സാര്‍ജന്റും പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ പ്രൊഫസറായ സിംസും സംയുക്തമായാണ് സാമ്പത്തിക മേഖലയിലെ വിവിധ ഘടകങ്ങള്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ആഭ്യന്തര മൊത്ത ഉത്പാദനം, നാണയപ്പെരുപ്പം, തൊഴില്‍ ലഭ്യത, നിക്ഷേപങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ക്ക് സാമ്പത്തിക നയവുമായുള്ള ബന്ധം മനസിലാക്കുന്നതിനും വിശകലനത്തിനും പുതിയ മാര്‍ഗങ്ങള്‍ വികസിപ്പിച്ചതാണ് ഇവരുടെ സംഭാവന.

പഠനം ഇങ്ങനെ
* പ്രതീക്ഷകളുടെ പ്രാധാന്യം പരിശോധിച്ച് നയവും സാമ്പത്തിക മേഖലയുമായുള്ള ബന്ധം മനസിലാക്കാം.
* സാമ്പത്തിക രംഗത്തെ ചലനങ്ങളും വേതനം, സേവിംഗ്സ്, നിക്ഷേപം എന്നിവ സംബന്ധിച്ച നയങ്ങളും ഉള്‍പ്പെടുന്ന പ്രതീക്ഷകള്‍
സ്വകാര്യ മേഖലയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.