സ്വന്തം ലേഖകൻ: 2019 ലെ സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരം എത്യോപന്‍ പ്രധാനമന്ത്രി അബി അഹമ്മദ് അലിക്ക്. അയല്‍ രാജ്യമായ എറിത്രിയയുമായുള്ള സംഘര്‍ഷം അവസാനിപ്പിച്ചതിലും സമാധാനം പുനഃസ്ഥാപിച്ചതുമാണ് അബി അഹമ്മദ് അലിയെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്.
എത്യോപ്യയിലെ നാലാമത്തെ പ്രധാനമന്ത്രിയാണ് അബി അഹമ്മദ് അലി.2018 ഏപ്രില്‍ രണ്ടിനാണ് അബി അഹമ്മദ് അധികാരമേല്‍ക്കുന്നത്.തൊണ്ണൂറുകളുടെ ആദ്യത്തില്‍ എത്യോപ്യയില്‍ നിന്നും എറിത്രിയ സ്വതന്ത്രം നേടിയെങ്കിലും അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ തര്‍ക്കം ഉടലെടുക്കുകയും 2 വര്‍ഷം നീണ്ട യുദ്ധം ഉടലെടുക്കുകയും ഉണ്ടായി.
കണക്കുകള്‍ പ്രകാരം 80000ത്തില്‍ അധികം പേര്‍ യുദ്ധത്തില്‍ മരണപ്പെട്ടിട്ടുണ്ട്. അധികാരത്തിലേറിയ ശേഷം എറിത്രിയയുമായി അബി അഹമ്മദ് സമാധാന കരാര്‍ ഉണ്ടാക്കി. 20 വര്‍ഷം നീണ്ട തര്‍ക്കത്തിനാണ് ഈ സമാധാനകരാര്‍ അന്ത്യം കുറിച്ചത്. ഒരോമിയയിലെ അഗാരോയ്ക്ക് അടുത്ത് ബെഷാഷായിലാണ് 1976 ആഗസ്റ്റ് 15 നാണ് അബി അഹമ്മദിന്റെ ജനനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല