സ്വന്തം ലേഖകൻ: ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം മൂന്ന് പേര് പങ്കിട്ടു. അമേരിക്ക, ബ്രിട്ടന് എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ് പുരസ്കാരം പങ്കിട്ടത്. അമേരിക്കയില്‍ നിന്നുള്ള ഗവേഷകരായ വില്യം ജി കീലിന്, ഗ്രെഗ് എല്‍ സെമന്‍സ, ബ്രിട്ടനില്‍ നിന്നുള്ള പീറ്റര്‍ ജെ റാറ്റ്ക്ലിഫ് എന്നിവരാണ് വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം പങ്കിട്ടത്.
ജീവവായുവിന്റെ ലഭ്യത കോശങ്ങൾ മനസ്സിലാക്കുന്നത് എങ്ങനെ എന്ന പഠനത്തിനാണ് പുരസ്കാരം. ഓക്സിജന്റെ അളവ് കോശങ്ങളുടെ പരിണാമത്തേയും ശാരീരിക പ്രവര്‍ത്തനങ്ങളേയും എങ്ങനെയെല്ലാം സ്വാധീനിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഇവരുടെ ഗവേഷണം. ഈ പഠനം കാന്‍സര്‍, വിളര്‍ച്ച തുടങ്ങിയ രോഗങ്ങളുടെ ചികിത്സക്ക് പുതിയ വഴികാട്ടിയാകുമെന്ന് പുരസ്കാര നിര്‍ണയ സമിതി വിലയിരുത്തി.
അമേരിക്കയിലെ ഹോവാര്‍ഡ് ഹങ്സ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് 61കാരനായ വില്യം കീലിന് പ്രവര്‍ത്തിക്കുന്നത്. ജോണ്‍ ഹോപ്കിന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വാസ്കുലാര്‍ റിസേര്‍ച്ച് പ്രോഗ്രാമിന്റെ ഡയറക്ടറാണ് സെമന്‍സ. ലണ്ടനില്‍ ക്ലിനിക്കല്‍ റിസേര്‍ച്ച് ഡയറക്ടറാണ് റാറ്റ്ക്ലിഫ്. ഈ വര്‍ഷത്തെ നൊബേല്‍ പുരസ്കാരങ്ങളില് ആദ്യത്തേതാണ് ഇന്ന് പ്രഖ്യാപിച്ചത്. മറ്റ് മേഖലകളിലെ പുരസ്കാരങ്ങൾ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല