ഒരാള്‍ക്ക് എന്തുമാത്രം ഉച്ചത്തില്‍ മൂളിപ്പാട്ട് പാടാന്‍ കഴിയും ! അതൊരിക്കലും അയാള്‍ വീട്ടുകാരന് ശല്യമുണ്ടാക്കുന്ന തരത്തില്‍ ആയിരിക്കുമെന്ന് അല്‍പ്പമെങ്കിലും വിവരമുള്ളവര്‍ ആരും പറയില്ല. എന്നാല്‍ ലണ്ടനിലെ ഗ്രീന്‍വിച്ച് കൌണ്‍സില്‍ ഒരു താമസക്കാരന്റെ മൂളിപ്പാട്ടിനെതിരെ നോയിസ് ബാന്‍ നോട്ടിസ് നല്‍കിയിരിക്കുകയാണ്.
ഓട്ടിസം ബാധിതനായ ദീന്‍ ഹര്‍മാന്‍ തന്‍റെ ഫ്ലാറ്റില്‍ കഴിഞ്ഞ പതിനോനോന്നു വര്‍ഷമായി തനിയെ താമസിക്കുകയാണ്.പൊതുവേ ആരോടും അധികം മിണ്ടാത്ത ദീനെതിരെ ഇന്നേ വരെ ആര്‍ക്കും ഒരു പരാതിയുമില്ലായിരുന്നു.എന്നാല്‍ അടുത്ത കാലത്ത് അയല്‍പക്കത്തെ ഫ്ലാറ്റില്‍ വീട് മാറിയെത്തിയ പുതിയ താമസക്കാര്‍ പറയുന്നത് ദീനിന്റെ മൂളിപ്പാട്ട് അസഹനീയമാണെന്നാണ്.ഇത് സംബന്ധിച്ച പരാതി അവര്‍ കൌണ്‍സിലിനു കൈമാറുകയും ചെയ്തു.
തൊട്ടു താഴെയുള്ള ഫ്ലാറ്റില്‍ വച്ച് രഹസ്യമായി മൂളിപ്പാട്ട് റിക്കാര്‍ഡ് ചെയ്ത കൌണ്‍സില്‍ അധികൃതര്‍ ദീനിന് നോയിസ് ബാന്‍ നോട്ടിസ് നല്‍കിയിരിക്കുകയാണ്.ഇനിയും മൂളിപ്പാട്ടിന്റെ സൌണ്ട് കുറച്ചില്ലെങ്കില്‍ വേറെ താമസം നോക്കേണ്ടി വരുമെന്നാണ് നോട്ടീസിലെ ഉള്ളടക്കം.എന്നാല്‍ മൂളിപ്പാട്ട് റിക്കാര്‍ഡ് ചെയ്തതിന്‍റെ കോപ്പി ദീനിനു നല്‍കാന്‍ കൌണ്‍സില്‍ വിസമ്മിതിച്ചിരിക്കുകയാണ്.
മെഡിക്കല്‍ പരിശോധന നടത്തിയ ഡോക്ട്ടര്‍ പറയുന്നത് ഓട്ടിസം ബാധിതനായ ദീന് താന്‍ മൂളിപ്പാട്ട് പാടുകയാണെന്ന് അറിയുന്നേയില്ല എന്നാണ്.കൌണ്‍സിലിന്റെ ഈ നീക്കത്തിനെതിരെ കോടതി കയറാന്‍ തീരുമാനിച്ചിരിക്കുകയാണ് ദീനിനെ സപ്പോര്‍ട്ട് ചെയ്യുന്ന ഡിസബിലിറ്റി ചാരിറ്റി.ഒരാള്‍ക്ക് എത്ര ഉച്ചത്തില്‍ മൂളിപ്പാട്ട് പാടാന്‍ കഴിയും എന്നാണവര്‍ ചോദിക്കുന്നത്.ഓട്ടിസം ബാധിതനായ ദീന്‍ കൌണ്‍സിലിന്റെ വിവേചനത്തിന് ഇരയാണെന്നാണ് അവരുടെ വാദം.എന്തായാലും ഇക്കാര്യത്തില്‍ അന്തിമ വിധിക്കായി അടുത്താഴ്ച വരെ കാക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല