സ്വന്തം ലേഖകന്‍: നോക്കിയ മരിച്ചിട്ടില്ല, കിടിലന്‍ സ്മാര്‍ട്ട് ഫോണുകളുമായി വിപണി പിടിക്കാന്‍ നോക്കിയ ഫോണുകള്‍ മടങ്ങി വരുന്നു. മൈക്രോസോഫ്റ്റ് ഏറ്റെടുത്തശേഷം നോക്കിയ ഫോണുകളുടെ നിര്‍മ്മാണം നിറുത്തിയിരുന്നു. എന്നാല്‍ പുത്തന്‍ സാങ്കേതിക വിദ്യകളും കിടിലന്‍ ലുക്കുമായി വമ്പന്‍ തിരിച്ചു വരവിനുള്ള തയ്യാറെടുപ്പിലാണ് നോക്കിയയുടെ മൊബൈല്‍ ഫോണുകള്‍.
നോക്കിയയെ മൈക്രോസോഫ്റ്റ് ഏറ്റെടുത്തപ്പോള്‍ ഒപ്പിട്ട നിബന്ധനകളില്‍ ഒന്നായിരുന്നു രണ്ടു വര്‍ഷത്തേക്ക് നോക്കിയ എന്ന പേരില്‍ ഫോണുകള്‍ പുറത്തിറക്കരുതെന്നത്. ഈ കരാര്‍ കാലാവധി പൂര്‍ത്തിയായതോടെയാണ് നോക്കിയയുടെ സ്മാര്‍ട്ട് ഫോണുകള്‍ വീണ്ടും വിപണിയിലെത്തുന്നത്.
ലോഹനിര്‍മ്മിത ബോഡിയാണ് പുതിയ നോക്കിയ ഫോണുകളുടെ സവിശേഷത. അഞ്ച് ഇഞ്ച് എച്ച്.ഡി.ഡിസ്‌പ്ലേയും എട്ട് മെഗാപിക്‌സല്‍ പിന്‍ ക്യാമറയും അഞ്ച് മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും ഫോണിന് ഉണ്ടാകുമെന്നാണ് പ്രാഥമിക വിവരങ്ങള്‍.
ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മാലോ ഓപ്പറേറ്റിങ് സിസ്റ്റത്തിലായിരിക്കും ഫോണ്‍ പ്രവര്‍ത്തിക്കുക. സി വണ്‍ എന്ന പേരിലായിരിക്കും ഫോണ്‍ എത്തുകയെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല