ഒറ്റപ്രസവത്തില്‍ പരമാവധി എത്ര കുട്ടികളാവാം. ചോദ്യത്തില്‍ ചില പ്രശ്നങ്ങളുണ്ടെന്ന് അറിയാഞ്ഞിട്ടല്ല. എന്നാല്‍ ചില സമയങ്ങളില്‍ ഇത്തരം ചോദ്യങ്ങള്‍ ആരായാലും ചോദിച്ചുപോകും. ഇനി കാരണം പറയാം. ഒരു മെക്സിക്കന്‍ യുവതിയെക്കുറിച്ചുള്ള വാര്‍ത്തകളാണ് ഈ ചോദ്യത്തിലേക്കുള്ള കാര്യങ്ങള്‍ നയിച്ചത്. ഒമ്പത് കുട്ടികളാണ് പുറംലോകംകാത്ത് മെക്സിക്കന്‍ യുവതി കാര്‍ല വനീസ പേരെസിന്‍റെ ഗര്‍ഭപാത്രത്തില്‍ കഴിയുന്നത്. ആറ് പെണ്‍കുട്ടികളും മൂന്ന് ആണ്‍കുട്ടികളും ഉള്‍പ്പെടെയുള്ള ഒമ്പതംഗസംഘം താമസിയാതെ കാര്‍ലയുടെ വീട്ടിലെ അതിഥികളായെത്തും.
മെക്സിക്കോയിലെ ടെലിവിഷനായ ടെലിവിഷയയാണ് ഇക്കാര്യം ആദ്യമായി പുറത്തുവിട്ടത്. അമേരിക്കന്‍ നഗരമായ ടെസ്കാസുമായി അതിര്‍ത്തി പങ്കിടുന്ന മെക്സിക്കന്‍ നഗരത്തില്‍നിന്ന് വരുന്ന കാര്‍ല ഇപ്പോള്‍ ആശുപത്രിയിലാണ് കഴിയുന്നത്. ഒമ്പത് കുട്ടികളെ ഗര്‍ഭപാത്രത്തില്‍ സൂക്ഷിക്കുന്ന ഒരമ്മയുടെ ഉത്തരവാദിത്വങ്ങള്‍ പറയാനാവില്ലെന്നാണ് കാര്‍ലയുടെ നിലപാട്.
വന്ധ്യതയ്ക്ക് ചികിത്സ തേടിയിരുന്ന കാര്‍ലയ്ക്ക ലഭിച്ചപ്പോള്‍ എല്ലാംകൂടി ഒന്നിച്ച് കിട്ടിയെന്ന മട്ടിലാണ് ബന്ധുക്കളും മറ്റും പ്രതികരിക്കുന്നത്. മെയ് ഇരുപതോടെയായിരിക്കും പ്രസവമെന്നാണ് സൂചന. ഇത് വന്‍വിജയമായാല്‍ വലിയ വാര്‍ത്തയാകുമെന്ന കാര്യത്തില്‍ സംശയമില്ലതന്നെ. എട്ട് കുട്ടികള്‍ക്ക് ജന്മം നല്‍കിയത് നേരത്തെ വന്‍വാര്‍ത്തയായിരുന്നതാണ്.
തലസ്ഥാനമായ സാള്‍ട്ടിലോയിലെ ആസ്പത്രിയില്‍ ചികിത്സയിലാണ് വനേസയെന്നും ടെലിവിസ റിപ്പോര്‍ട്ട് ചെയ്തു. വനേസ മെയ് 20-ന് പ്രസവിക്കുമെന്ന് സംസ്ഥാന വാര്‍ത്താ ഏജന്‍സിയായ നോട്ടിമിക്‌സ് പറഞ്ഞു. കുട്ടികളുടെ പേരുകള്‍ ഇത്ര നേരത്തേ ചിന്തിക്കേണ്ടെന്നാണ് കരുതുന്നത്. എല്ലാം നന്നായി വരണമെന്ന പ്രതീക്ഷമാത്രമാണ് ഇപ്പോഴുള്ളത് -കാര്‍ല നോട്ടിമെക്‌സിനോട് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല