സ്വന്തം ലേഖകൻ: ആദ്യമായി സൗദിയില്‍ നിയമിതരായ നോര്‍ക്ക റൂട്ട്‌സ് കണ്‍സള്‍ട്ടന്റുമാര്‍ ചുമതലയേറ്റു. പ്രവാസി മലയാളികളുടെ നിയമ പ്രശ്‌നങ്ങളില്‍ ഇടപെട്ട് പരിഹാരം കണ്ടെത്തുന്നതിനായാണ് നോര്‍ക്ക മലയാളികളായ കണ്‍സള്‍ട്ടന്റ്മാരെ നിയമിച്ചത്.
സൗദിയിലെ ലീഗല്‍ സ്ഥാപനങ്ങളുമായി സഹകരിച്ചു കൊണ്ട് പരമാവധി നിയമ സഹായങ്ങള്‍ ഉറപ്പ് വരുത്തുമെന്ന് ചുമതലയേറ്റ ഇരുവരും മീഡിയാവണ്ണി-നോട് പറഞ്ഞു. സൗദി കിഴക്കന്‍ പ്രവിശ്യയില്‍ വര്‍ഷങ്ങളായി ജോലി ചെയ്തു വരുന്ന കണ്ണൂര്‍ മടമ്പം സ്വദേശി അഡ്വകറ്റ് വിന്‍സണ്‍ തോമസ്, ആലപ്പുഴ ആറാട്ടുപുഴ സ്വദേശി അഡ്വക്കറ്റ് നജ്മുദ്ദീന്‍ എന്നിവരാണ് കഴിഞ്ഞ ദിവസം ലീഗല്‍ കണ്‍സല്‍ട്ടന്റുമാരായി നിയമിതരായത്.
നോര്‍ക്കയുടെ ഇമെയിലിലോ ടോള്‍ ഫ്രീ നമ്പറിലോ ലഭിക്കുന്ന പരാതികളാണ് ഇവര്‍ നേരിട്ട് ഏറ്റെടുക്കുക. നിലവില്‍ നിയമ പ്രശ്‌നങ്ങളില്‍ ഇടപെട്ട് വരുന്ന സാമൂഹ്യ പ്രവര്‍ത്തകരെ കൂടി വിശ്വാസത്തിലെടുത്താണ് തുടര്‍ പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കുകയെന്നും ഇരുവരും പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല