നോര്‍ത്ത് മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ (നോര്‍മ്മ) യുക്മയില്‍ ചേരുവാന്‍ തീരുമാനമായി. കഴിഞ്ഞ ദിവസം ഓണാഘോഷ പരിപാടിയോട് അനുബന്ധിച്ച് മുന്‍ പ്രസിഡണ്ട് റ്റോമി കുര്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ ബോഡിയിലാണ് ഇത് സംബന്ധമായ തീരുമാനമായത്. ഒട്ടേറെ പ്രവരത്തനങ്ങളിലൂടെ മികച്ച പ്രകടനം കാഴ്ച വെച്ച മഞ്ചസ്ട്ടരിലെ അസോസിയേഷനുകളില്‍ ഒന്നാണ് നോര്‍മ്മ. വരും ദിവസങ്ങളില്‍ നോര്‍ത്ത് വെസ്റ്റ് റീജിയണിലെ കൂടുതല്‍ അസോസിയേഷനുകള്‍ യുകംയില്‍ ചേരുമെന്ന് റീജിയന്‍ പ്രസിഡണ്ട് സന്തോഷ് സ്കറിയ അറിയിച്ചു.
ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍, ട്രഫോര്‍ഡ് മലയാളി അസോസിയേഷന്‍, പ്രിസ്ട്ടന്‍, ബാല്‍ ഫോര്‍ഡ് ഉള്‍പ്പെടെയുള്ള വിവിധ അസോസിയേഷനുകള്‍ വരും ദിനങ്ങളില്‍ യുക്മയുടെ ഭാഗമാകുമെന്ന് യുക്മ ജോയിന്റ് സെക്രട്ടറിയും മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ പ്രസിഡണ്ടുമായ അലക്സ് വര്‍ഗീസ് അറിയിച്ചു. കൂടുതല്‍ അസോസിയേഷനുകള്‍ വരുന്നതോടു കൂടി യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ കൂടുതല്‍ കരുത്താര്‍ജിക്കും.
നോര്‍ത്ത് വെസ്റ്റ് റീജിയന്‍ കലാമേള ഒക്റ്റോബര്‍ പതിനഞ്ചിന് മാഞ്ചസ്ട്ടരില്‍ നടക്കാനിരിക്കെ പുതിയ അസോസിയെഷന്കളുടെ രംഗ പ്രവേശം കലാമെലക്ക് ആവേശം പകരും. യുക്മ ജോയിന്റ് സെക്രട്ടറി അലക്സ് വര്‍ഗീസ്, റീജിയന്‍ പ്രസിഡണ്ട് സന്തോഷ് സ്കറിയ, നാഷണല്‍ കമ്മറ്റി അംഗം റ്റോമി കുര്യന്‍, നോര്‍ത്ത് വെസ്റ്റ് റീജിയന്‍ സെക്രട്ടറി ജയിംസ് ആന്റണി, ട്രഷറര്‍ ജോസ് മാത്യു എന്നിവരുടെ നേതൃത്വത്തില്‍ കൂടുതല്‍ അസോസിയേഷനുകളെ യുക്മയില്‍ ചേര്‍ക്കുന്നതിനും കാലമേളയുടെ വിജയത്തിനും വിപുലമായ ക്രമീകരണമാണ് നടക്കുന്നത്. മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചരല്‍ അസോസിയേഷനാണ് കലാമേളക്ക് ആതിഥ്യം വഹിക്കുന്നത്. ഇന്നലെ ചേര്‍ന്ന അസോസിയേഷന്‍ എക്സിക്യൂട്ടീവ് കമ്മറ്റി കലാമേളയുടെ ഒരുക്കങ്ങള്‍ വിലയിരുത്തി. കലാമേളയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ഈ മാസം 30 നു മുന്‍പായി ഭാരവാഹികളുമായി ബന്ധപ്പെടണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല