1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 23, 2011

സാബു ചുണ്ടക്കാട്ടില്‍

മാഞ്ചസ്റ്റര്‍: നോര്‍ത്ത് മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായുള്ള കരോള്‍ ഡിസംബര്‍ 9,10,11 തീയ്യതികളില്‍ നടക്കും. വിപുലമായ ആഘോഷ പരിപാടികളാണ് ഈ വര്‍ഷം ക്രമീകരിച്ചിരിക്കുന്നത്. ജനുവരി ഏഴിന് ഉച്ചകഴിഞ്ഞ് 1.30 മുതല്‍ ഐറിഷ് സെന്ററില്‍ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ നടക്കും.

അസോസിയേഷന്‍ അംഗങ്ങളുടെ ഭവനങ്ങള്‍ വഴിയാണ് ക്രിസ്തുമസ് കരോള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഒന്‍പതാം തീയ്യതി വെള്ളിയാഴ്ച വൈകുന്നേരം ആറ് മുതലും ശനി, ഞായര്‍ ദിവസങ്ങളില്‍ ഉച്ച കഴിഞ്ഞു ഒന്ന് മുതലുമാണ് കരോള്‍ ആരംഭിക്കുക. ക്രിസ്തുമസ് ആഘോഷ പരിപാടികളിലും കരോളിലും എല്ലാ അസോസിയേഷന്‍ അംഗങ്ങളും പങ്കെടുത്തു വിജയപ്രദമാക്കണമെന്നു പ്രസിഡണ്ട് ബെന്നി ജോണ്‍ അഭ്യര്‍ഥിച്ചു.

ഹാളിന്റെ വിലാസം:
Irish Centre
10 Queens Road
Cheethamhill

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.