മാഞ്ചസ്റ്റര്‍: നോര്‍ത്ത് മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ (നോര്‍മ്മ) ക്രിസ്തുമസ് പുതുവത്സാര ആഘോഷങ്ങള്‍ നാളെ (ശനി) നടക്കും. ചിതംഹില്ലിലെ ഐറിഷ് സെന്ററില്‍ ഉച്ചയ്ക്ക് 1.30 മുതല്‍ ആഘോഷ പരിപാടികള്‍ ആരംഭിക്കും. സാന്റാക്ളോസിന് സ്വീകരണം നല്‍കുന്നതോടെ പരിപാടികള്‍ക്ക് തുടക്കമാവും. തുടര്‍ന്ന് ചേരുന്ന യോഗത്തില്‍ പ്രസിഡന്റ് ബെന്നി ജോണ്‍ അദ്ധ്യക്ഷത വഹിക്കും.
ലിവര്‍പൂള്‍ അതിരൂപതാ സീറോ മലബാര്‍ ചാപ്ളയിന്‍ ഫാ. ബാബു അപ്പാടന്‍ ക്രിസ്തുമസ് പുതുവത്സര സന്ദേശം നല്‍കും. തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും പ്രിസ്റണ്‍ കിരണ്‍ ഓര്‍ക്കസ്ട്രയുടെ ഗാനമേളയും നടക്കും. വിഭവ സമൃദ്ധമായ ഡിന്നറോടെ പരിപാടികള്‍ സമാപിക്കും. തഥവസരത്തില്‍ ലേലവും റാഫില്‍ ടിക്കറ്റ് നറുക്കെടുപ്പിലെ വിജയികള്‍ക്ക് വിലപിടിപ്പുള്ള സമ്മാനങ്ങളും നല്‍കുമെന്നും കേരളാ കമ്മ്യൂണിറ്റി ആക്ഷന്‍ കൌണ്‍സിലിന്റെ നേതൃത്വത്തില്‍ സമര്‍പ്പിക്കുന്നതിനുള്ള മാസ് പെറ്റീഷന്റെ ഒപ്പു ശേഖരണവും നടക്കുമെന്ന് പ്രസിഡന്റ് ബെന്നി ജോണ്‍ അറിയിച്ചു.
വേദിയുടെ വിലാസം:Irish World Heritage Centre,10, Queens Road, Cheethambill, Manchester, M88UF
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല