സ്വന്തം ലേഖകന്‍: 11 വര്‍ഷത്തിനു ശേഷം ഉത്തര, ദക്ഷിണ കൊറിയന്‍ നേതാക്കള്‍ തമ്മില്‍ കൂടിക്കാഴ്ച; ഉച്ചകോടി ഏപ്രില്‍ 27 ന്. 2007 ന് ശേഷം ആദ്യമായി ഉത്തരദക്ഷിണ കൊറിയകളുടെ നേതാക്കള്‍ തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് വഴിയൊരുങ്ങുന്നു. സൗഹൃദത്തിന്റെ സന്ദേശവുമായി ദക്ഷിണ കൊറിയഉത്തര കൊറിയ ഉച്ചകോടി ഏപ്രില്‍ 27ന് നടക്കും. ദക്ഷിണ കൊറിയന്‍ പട്ടണമായ പാന്‍മുന്‍ജോമിലെ സമാധാന ഭവനില്‍ വെച്ചാണ് ഉച്ചകോടി നടക്കുന്നത്.
ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ ചൈന സന്ദര്‍ശനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയതിന് പിന്നാലെ നടന്ന ഉന്നതതലയോഗത്തിലാണ് ഉച്ചകോടി സംബന്ധിച്ച തീരുമാനമായത്. ഉച്ചകോടിയില്‍ ഇരു കൊറിയകളുടേയും പ്രസിഡന്റുമാര്‍ ചര്‍ച്ച നടത്തും. ഇതിന് പിന്നാലെ മേയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായും കൂടിക്കാഴ്ച നടക്കും.
2007 ലാണ് അവസാനമായി ഇരു കൊറിയകളും തമ്മിലുള്ള ഉച്ചകോടി നടന്നത്. കൂടാതെ കൊറിയന്‍ യുദ്ധത്തിന് ശേഷം ദക്ഷിണ കൊറിയയില്‍ എത്തുന്ന ആദ്യ ഉത്തരകൊറിയന്‍ ഭരണാധികാരിയാണ് കിം. ഉച്ചകോടി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ തീരുമാനിക്കാന്‍ ഉഭയകക്ഷി തലത്തില്‍ രണ്ടാം ഘട്ട ചര്‍ച്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല