പൈതൃകമായി കിട്ടിയ വിശ്വാസം ഉറക്കെ പ്രഖ്യാപിക്കാനും പ്രഘോഷിക്കാനും വെമ്പുന്ന മലയാളി സമൂഹത്തിനു ചൈതന്യവത്തായ ക്രിസ്തുകേന്ദ്രീകൃതമായ ജീവിതം നയിക്കുവാനും ഇതാ സെഹിയോന്‍ യുകെ ഒരുക്കുന്ന നോര്‍ത്ത് ഈസ്റ്റ് കണ്‍വെന്‍ഷന് മെയ് 7 തിങ്കളാഴ്ച രാവിലെ 9മണി മുതല്‍ വൈകുന്നേരം 4 മണിവരെ സന്തര്‍ലാന്‍ഡില്‍ വച്ച് നടത്തപ്പെടുന്നു. നോര്‍ത്ത് ഈസ്റ്റിലെ മലയാളി വൈദീകരുടെ സാന്നിധ്യംകൊണ്ട് സമ്പന്നമാകുന്ന പ്രാര്‍ത്ഥന ശുശ്രൂഷയില്‍ കുട്ടികള്‍ക്ക് പ്രത്യേക ക്ലാസുകളും ഉണ്ടാകും. കണ്‍വെന്‍ഷന്‍ ദിനം ഉപവാസ ദിവസ്സമായിരിക്കും.
വേദി- സെന്റ് ജോസഫ്‌സ് ചര്‍ച്ച്, സന്തര്‍ലാന്‍ഡ്. എസ്ആര്‍ 6എച്ച്പി.
സമയം- രാവിലെ 9 മുതല്‍ വൈകുന്നേരം 4വരെ
കുടുതല്‍ വിവരങ്ങള്‍ക്ക്
ഫാ. സജി തോട്ടത്തില്‍ (സീറോ മലബാര്‍ ചാപ്ലിന്‍)
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല