നോര്‍ത്ത് ഈസ്റ്റ്: സന്ദര്‍ലാന്‍ഡ് സെന്റ് ജോസഫ് പളളിയില്‍ നടന്നുവന്ന ഒന്നാം നോര്‍ത്ത് ഈസ്റ്റ് കണ്‍വെന്‍ഷന്‍ സമാപിച്ചു. ഫാ.സോജി ഓലിക്കല്‍ കണ്‍വെന്‍ഷന് നേതൃത്വം നല്‍കി. പൈതൃകമായി കിട്ടിയ വിശ്വാസ തീഷ്ണത ഉറക്കെ പ്രഖ്യാപിച്ച്് സമൂഹത്തിന് വെളിച്ചമാകണമെന്ന് ഫാ.സോജി ഓലിയ്ക്കല്‍ വിശ്വാസികളോടു ആഹ്വാനം ചെയ്തു. നോര്‍ത്ത് ഈസ്റ്റിലെ അഞ്ചോളം വൈദികര്‍ പങ്കെടുത്ത ശുശ്രൂഷയില്‍ കുട്ടികള്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനകളും ക്ലാസുകളും നടന്നു. സീറോ മലബാര്‍ ചാപ്ലിന്‍ സജി തോട്ടത്തില്‍ നന്ദി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല