നോര്‍ത്ത് ഈസ്റ്റ്: സന്‍ഡര്‍ലാന്‍ഡ് ആസ്ഥാനമായി മെയ് ഏഴ് തിങ്കളാഴ്ച്ച രാവിലെ 9 മുതല്‍ 4 വരെ നടക്കുന്ന ഒന്നാം നോര്‍ത്ത് ഈസ്റ്റ് കണ്വെന്ഷന് മുന്നോടിയായി ശ്രുശ്രൂഷയുടെ വിജയത്തിനായി വിവിധ പ്രാര്‍ഥനാ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ഉപവാസ പ്രാര്‍ത്ഥനകള്‍ തുടങ്ങി.
നോര്‍ത്ത് ഈസ്റ്റിന്റെ അധ്യാത്മിക ഉണര്‍വിനായി സെഹിയോന്‍ യുകെ ടീമിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഈ നവോത്ഥാന കണ്വെന്ഷന് ഈ നാടിനെ ആത്മാഭിഷേകത്താല്‍ നിറയ്ക്കാന്‍ പ്രേരണയാകും എന്ന ഉറച്ച വിശ്വാസത്തോടെ ആണ് സംഘടിപ്പിച്ചിരിക്കുന്നത്. മധ്യസ്ഥ പ്രാര്‍ത്ഥന, രോഗി ശ്രുശ്രൂഷ, ആരാധന, കുമ്പസാരം, ഗാനശ്രുശ്രൂഷ, കുട്ടികള്‍ക്കായുള്ള പ്രത്യേക ക്ലാസ്സുകള്‍ തുടങ്ങിയവ ഈ കണ്‍വെന്‍ഷന്റെ മാത്രം പ്രത്യേകതയായിരിക്കും. കണ്വെന്ഷന് നയിക്കുന്നത് ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന പ്രത്യേക ടീമാണ്.
കണ്വെന്ഷന് നടക്കുന്ന സ്ഥലം: സെന്റ്. ജോസഫ്സ് ചര്‍ച്ച്, മില്‍ഫീല്‍ഡ്, സന്ദര്‍ലാന്‍ഡ്, SR4 6HP
കൂടുതല്‍ വിവരങ്ങള്‍ക്ക്: Email- sunderlandconvention@gmail.com, Manoj- 07949504421, Dr.Gerald- 07861247929, Sojan- 07869112118, Binu- 07890023142, Reji – 07828151504, Alsion- 07931136243
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല