1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 28, 2012

മാത്യു ജോസഫ്‌

ആത്മീയതയുടെ ഉണര്‍ത്തുപാട്ടാകാന്‍ വെമ്പുന്ന മലയാളി വിശ്വാസ സമൂഹത്തിനു ചൈതന്യം പകരാന്‍ ഉതകുന്ന കണ്‍വെന്‍ഷനുമായി സെഹിയോന്‍ യു കെ ഒരുക്കുന്ന നോര്‍ത്ത് ഈസ്റ്റ് കണ്‍വെന്‍ഷന് ഇനി പത്തു ദിവസം മാത്രം.

പ്രാര്‍ത്ഥനകളും ഉപവാസങ്ങളും ജപമാലയും കൊണ്ട് സമ്പന്നമാകുന്ന ഈ ദിവസങ്ങളില്‍ ഒരേ ചിന്തയും മനസ്സുമായി വിശ്വാസസമൂഹം ഒരുങ്ങിക്കൊണ്ടിരിക്കുന്നു. മെയ് ഏഴിന് തിങ്കളാഴ്ച രാവിലെ ഒമ്പതുമുതല്‍ തുടങ്ങുന്ന ശുശ്രൂഷയില്‍ സോജി ഓലിക്കല്‍ അച്‌ഛന്‍ നേതൃത്വം നല്കും. നോര്‍ത്ത് ഈസ്റ്റിലെ വിവിധ വിഭാഗങ്ങളിലുള്ള മലയാളി വൈദികരുടെ സന്നിധ്യം വിശ്വാസികള്‍ക്ക് കുമ്പസാരത്തിനുള്ള സൌകര്യം ഒരുക്കും.

വേദി: സെന്റ്. ജോസഫ്സ് ചര്‍ച്ച്, സന്ദര്‍ലാന്‍ഡ്, SR4 6HP. സമയം – രാവിലെ ഒമ്പതുമണി മുതല്‍ വൈകുന്നേരം നാലുമണി വരെ.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
sunderlandconvention@gmail.com – ഫാ. സജി തോട്ടത്തില്‍ (സീറോ മലബാര്‍ ചാപ്ലയിന്‍‌) മനോജ്- 07949504421, ഡോ. ജെറാള്‍ഡ്- 07861247929, സോജന്‍ – 07846911218, ബിനു – 07890023142, റെജി – 07828151504, അലിസണ്‍ – 07931136242

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.