നോര്‍ത്ത് ഈസ്റ്റ്: മലയാളിയുടെ വിശ്വാസ തീഷ്ണത തങ്ങളുടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും പ്രഘോഷിച്ചു കൊണ്ട്, യേശുവിന്റെ പീഡാനുഭവത്തിന്റെ ദുഃഖസ്മരണ അനുസ്മരിച്ചു. മലയാറ്റൂരിലെ മലനിരകളെ ഓര്‍ത്തുകൊണ്ട് വിശ്വാസിസമൂഹം കുരിശുകളും ജീവിത പ്രശ്നങ്ങളും താങ്ങി ഓസ്മതെര്‍ലി കുന്നുകളിലെ 14 സ്ഥലങ്ങളിലും പ്രാര്‍ത്ഥനയോടെ അണിനിരന്നു.
ഇംഗ്ലീഷ് കമ്യൂണിറ്റിയോട് ചേര്‍ന്ന് നടത്തിയ ദുഖവെള്ളി ശ്രുശ്രൂഷയില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. സ്നേഹത്തിന്റെ , സാഹോദര്യത്തിന്റെ ആവശ്യകതയെക്കുറിച്ച് തന്റെ പ്രസംഗത്തില്‍ സീറോ മലബാര്‍ ചാപ്ലിന്‍ ഫാ.സജി തോട്ടത്തില്‍ ഊന്നി പറഞ്ഞു. യേശുവിന്റെ പീഡാനുഭവ ചരിത്ര വായനയോടെ ദുഖവെള്ളിയാഴ്ച സമാപിച്ചപ്പോള്‍ ഓര്‍ത്ത് വെക്കാന്‍ ഒരു ത്യാഗ ചരിത്രം കൂടി നോര്‍ത്ത് ഈസ്റ്റ് കത്തോലിക്കര്‍ക്ക് സമ്മാനിച്ചു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല