സ്വന്തം ലേഖകന്‍: ഉത്തരേന്ത്യയില്‍ പേമാരിയെ തുടര്‍ന്ന് 80 ലക്ഷത്തോളം ജനങ്ങള്‍ ദുരിതത്തില്‍. ഗുജറാത്ത്,രാജസ്ഥാന്‍,ബംഗാള്‍, ഒഡിഷ,മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലാണ് മഴ നാശം വിതച്ചത്. ദിവസങ്ങളായി പെയ്യുന്ന ശക്തമായ മഴയിലും പ്രളയത്തിലും മണ്ണിടിച്ചിലിലും കുറഞ്ഞത് 81 പേര്‍ കൊല്ലപ്പെട്ടെന്നാണ് എകദേശ കണക്ക്.
80 ലക്ഷം ജനങ്ങള്‍ ദുരിതത്തിലായി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയില്‍ ഗുജറാത്തില്‍ 14 ജില്ലകളിലെ 40 ലക്ഷം പേര്‍ മഴയുടെയും വെള്ളപ്പൊക്കത്തിന്റെയും ദുരന്തമനുഭവിക്കുന്നു. 10 ലക്ഷം ഭക്ഷണ പൊതികള്‍ വിമാനത്തില്‍ നിന്ന് ഇട്ടുകൊടുത്തു. ഒട്ടേറെ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങള്‍ ഗുജറാത്തില്‍ രംഗത്തുണ്ട്. രാജസ്ഥാനില്‍ ഇതുവരെ 28 പേര്‍ കെല്ലപ്പെട്ടു. ഇവിടെ മഴ തിമിര്‍ക്കുകയാണ്. 630 പേരെ മരണമുഖത്തു നിന്നു രക്ഷപ്പെടുത്തി. മണിപ്പൂരില്‍ തൗബാല്‍ ജില്ലയില്‍ വെള്ളപ്പാച്ചിലില്‍ ഒരു പാലം ഒഴുകിപ്പോയി. ബംഗ്ലാദേശില്‍ കൊമെന്‍ ചുഴലിക്കാറ്റ് കര തൊട്ടതോടെ മണിപ്പൂര്‍ അടക്കം ഇന്ത്യയുടെ കിഴക്കും വടക്കു കിഴക്കുമുള്ള സംസ്ഥാനങ്ങള്‍ കനത്ത മഴയുടെയും പ്രളയത്തിന്റെയും പടിയിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല