സ്വന്തം ലേഖകന്‍: ദക്ഷിണ കൊറിയയുമായി സമാധാന ചര്‍ച്ചകള്‍ക്ക് തയാറെന്ന് ഉത്തര കൊറിയ. രണ്ട് വര്‍ഷത്തിനിടെ ആദ്യമായാണ് ഉത്തരകൊറിയയും ദക്ഷിണകൊറിയയും തമ്മില്‍ ചര്‍ച്ച നടത്തുന്നത്. ചര്‍ച്ചക്ക് ഉത്തരകൊറിയ സന്നദ്ധമായ വിവരം ദക്ഷിണകൊറിയയാണ് ഔദ്യോഗികമായി അറിയിച്ചത്.
ജനുവരി ഒമ്പതാം തിയതി അതിര്‍ത്തി ഗ്രാമമായ പന്‍മുന്‍ജോയില്‍ ഇരു രാജ്യങ്ങളുടെ പ്രതിനിധികളും ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. സൈനിക സാന്നിധ്യമില്ലാത്ത മേഖലയിലായിരിക്കും ചര്‍ച്ച.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായാണ് പുതിയ നീക്കം. അടുത്ത മാസം നടക്കുന്ന ശൈത്യകാല ഒളിമ്പിക്‌സില്‍ ഉത്തരകൊറിയയുടെ പങ്കാളിത്തം യോഗത്തില്‍ ചര്‍ച്ചയാവും. ഇതിന് മുമ്പ് 2015 ഡിസംബറിലായിരുന്നു ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ ചര്‍ച്ച നടത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല